Tag: British

മുന്നിയൂർ മുട്ടിച്ചിറ ശുഹദാക്കളുടെ നേർച്ച ഇന്ന് സമാപിക്കും
Malappuram

മുന്നിയൂർ മുട്ടിച്ചിറ ശുഹദാക്കളുടെ നേർച്ച ഇന്ന് സമാപിക്കും

തിരൂരങ്ങാടി : ചരിത്ര പ്രസിദ്ധമായ മുന്നിയൂർ മുട്ടിച്ചിറ ആണ്ടുനേർച്ച ഇന്ന് സമാപിക്കും. രാവിലെ മുതൽ പത്തിരിയുമായി വിശ്വാസികൾ മഖാമിലേക്ക് എത്തിത്തുടങ്ങി. ജാതിമത ഭേദമന്യേ നൂറുകണക്കിന് വിശ്വാസികളാണ് മഖാമിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. ഇവിടെ നിന്നും ബർകത്തിന് കിട്ടുന്ന പതിരിയുമായാണ് വിശ്വാസികൾ തിരിച്ചു പോകുന്നത്. ഇന്ന് വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്‌ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പ്രാർത്ഥനക്ക് നേതൃത്വം നൽകും. പി. അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ എ, കാടേരി മുഹമ്മത് മുസ്ല്യാർ , അബൂ താഹിർ ഫൈസി, യു.ഷാഫി ഹാജി പ്രസംഗിക്കും. ...
Malappuram

മുട്ടിച്ചിറ ശുഹദാക്കളുടെ ആണ്ട് നേർച്ചക്ക് ഭക്തി നിർഭരമായ തുടക്കം

തിരുരങ്ങാടി : ചരിത്ര പ്രസിദ്ധമായ മുട്ടിച്ചിറ ശൂഹദാക്കളുടെ 187-ാമത് ആണ്ടു നേർച്ചക്ക് തുടക്കമായി. ശുഹദാക്കളുടെ മഖ്ബറ പരിസരത്ത് നടന്ന ചടങ്ങിൽ മഹല്ല് നേതാക്കളും നാട്ടുകാരുമടക്കമുള്ള വിശ്വാസികളുടെ സാന്നിധ്യത്തിൽ സയ്യിദ് സലീം ഐദീദ് തങ്ങൾ പതാക ഉയർത്തി. മഹല്ല് മുദരിസ് ഇബ്രാഹീം ബാഖവി അൽ ഹൈതമി എടപ്പാൾ മഖാം സിയാറത്ത് നടത്തി.ഭാരവാഹികളായ പൂക്കാടൻ മുസ്തഫ, കൈതകത്ത് അലവി ഹാജി, ഹനീഫ ആ ച്ചാട്ടിൽ, ഹനീഫ മൂന്നിയൂർ, , എറമ്പൻ സൈതലവി, പി.പി.മുഹമ്മത് മൻസൂർ ഫൈസി നേതൃത്വം നൽകി. മുന്നു ദിവസം നീണ്ടു നിൽക്കുന്ന നേർച്ചയുടെ ഔപചാരിക ഉൽഘാടനം സയ്യിദ് ഫക്രുദ്ധീൻ ഹസനി തങ്ങൾ നിർവ്വഹിച്ചു. എളവട്ടശ്ശേരി മുഹമ്മത് എന്ന വല്ലാവ അധ്യക്ഷത വഹിച്ചു.അബ്ദുൽ ജലീൽ റഹ്മാനി വാണിയന്നൂർ, മുഖ്യ പ്രഭാഷണം നടത്തി. കെ.ബാവ ഫൈസി, പി.എം മൊയ്തീൻ കുട്ടി മുസ്ല്യാർ ,എം എ ഖാദർ, മുഹമ്മതലി മാസ്റ്റർ പുളിക്കൽ, സുലൈമാൻ ഫൈസി കൂമണ്ണ, മുജീബ് റഹ്മാൻ ലത്തീഫി, ഷഫീഖ് ...
Information

ലണ്ടനിൽ ആയിരങ്ങൾ പങ്കെടുത്ത മെഗാ ഇഫ്‌താർ ഒരുക്കി ബ്രിട്ടൻ കെഎംസിസി

ബ്രിട്ടൻ കെ. എം. സി. സി യുടെ ഈ വർഷത്തെ ഇഫ്ത്താർ മീറ്റ്‌ ലണ്ടൻ വിൽസ്ഡൺഗ്രീനിൽ വെച്ച്‌ നടന്നു.ലണ്ടനിലെ ഏറ്റവും വലിയ ഇഫ്ത്താർ മീറ്റായി കണക്കാക്കപ്പെടുന്ന ഈ പരിപാടിയിൽ സ്ത്രീകളും കുട്ടികളുമടക്കം ആയിരത്തോളം പേർ പങ്കെടുത്തു. ഇഫ്ത്താറിൽ പങ്കെടുക്കാനെത്തിയ മുഴുവൻ ആളുകൾക്കും എല്ലാ വിധ സൗകര്യങ്ങളുമൊരുക്കുന്നതിൽ കെ. എം. സി.സി ഭാരവാഹികൾ അതീവ ശ്രദ്ധപുലർത്തിയിരുന്നു. കെഎംസിസി യുടെ ഇഫ്താർ മീറ്റിന് ബ്രിട്ടനിലെ വിവിധ പ്രവിശ്യകളിൽ നിന്നും ആളുകൾ പങ്കെടുത്തു .പരിപാടിക്ക്‌ കെ. എം. സി. സി ഭാരവാഹികളായ അസ്സൈനാർ കുന്നുമ്മൽ, സഫീർ പേരാംബ്ര, അർഷദ്‌ കണ്ണൂർ, നുജൂം ഇരീലോട്ട്‌, കരീം മാസ്റ്റർ മേമുണ്ട, സുബൈർ കവ്വായി, അബ്ദുസ്സലാം പൂഴിത്തല, സുബൈർ കോട്ടക്കൽ, അശ്രഫ്‌ കീഴൽ, നൗഫൽ കണ്ണൂർ, ജൗഹർ, സാജിദ്‌, മഹബൂബ്‌, സൈതലവി, മുദസ്സിർ, സാദിഖ്‌, റജീസ്‌,മുഹ്സിൻ , റംഷീദ്‌, ഷുഹൈബ്‌ തുടങ്ങിയവർ നേതൃത്വം നൽകി. ...
Malappuram

മലബാർ സമര നായകൻ വറിയാംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർഥ ചിത്രം പുറത്തു വിട്ടു

മലബാർ സമരനായകൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം പുറത്ത് വിട്ടു. മലപ്പുറത്ത് നടന്ന സുൽത്താൻ വാരിയംകുന്നൻ പുസ്തക പ്രകാശന ചടങ്ങിലാണ് ചിത്രം പുറത്തിറക്കിയത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർത്ഥ ചിത്രമടങ്ങിയ പുസ്തകപ്രകാശനം മലപ്പുറത്ത് നടന്നു. തിരക്കഥാകൃത്ത് ഒ. റമീസ് മുഹമ്മദ് എഴുതിയ "സുൽത്താൻ വാരിയൻ കുന്നൻ" എന്ന പുസ്തക പ്രകാശനം ചെയ്തത് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബാംഗങ്ങളാണ്. ഒരുപാട് അന്വേഷണം നടത്തിയതിന് ശേഷമാണ് വാരിയംകുന്നന്റെ യഥാർത്ഥ ചിത്രം ലഭിച്ചതെന്ന് പുസ്തകത്തിന്റെ രചയിതാവ് റമീസ് മുഹമ്മദ് പറഞ്ഞു. ബ്രിട്ടണിൽ നിന്ന് ചിത്രം വിട്ടുകിട്ടില്ല എന്ന ഉറപ്പായതോടെയാണ് ഫ്രഞ്ച് മാഗസിനിൽ നിന്ന് ചിത്രം ലഭിച്ചത്. പിന്നീട് വിദഗ്ധരുമായി ചർച്ച ചെയ്താണ് അത് വാരിയംകുന്നന്റെ ചിത്രമാണ് എന്ന നിഗമനത്തിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോയമ്പത്തൂരിൽ നിന്നാണ് വാരിയംകുന്നത്ത് ...
Malappuram

മലബാർ സമര അനുസ്മരണ യാത്ര കൊണ്ടോട്ടിയിൽ തുടക്കമായി

കൊണ്ടോട്ടി :തിരുവനന്തപുരം മുതൽ കാസർഗോഡ്വരെ നവംബർ ഒന്നു മുതൽ 25 വരെ നടക്കുന്ന മലബാർ സമര അനുസ്മരണ യാത്രയുടെ ഉദ്ഘാടനം കൊണ്ടോട്ടിയിൽ ചരിത്ര ഗവേഷകൻ വിഹിക്മത്തുള്ള ഉദ്ഘാടനം ചെയ്തു.1921 തുടക്കംകുറിച്ച ബ്രിട്ടീഷ്വിരുദ്ധ പോരാട്ടങ്ങളെ കുറിച്ച് പുതിയ പഠനങ്ങൾ നടക്കേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ശത്രുക്കളായ ബ്രിട്ടീഷ് അനുകൂലികൾ എഴുതിയ കാര്യങ്ങളാണ് ആധികാരിക ചരിത്ര രേഖകളായി പരിഗണിക്കുന്നത് .ഇത് അംഗീകരിക്കാനാവില്ല. പ്രാദേശിക ചരിത്ര രേഖകൾ ശേരിച്ച് അക്കാലത്തെ ജീവിച്ച ആളുകളുടെ വാമൊഴികളിൽ നിന്നും പുതിയ രചനകൾ ഉണ്ടാകേണ്ടതുണ്ട്. മഹത്തായ ഈ സ്വാതന്ത്രസമരത്തെ വർഗീയ ലഹളയായി ചിത്രീകരിക്കുന്ന അവർ എഴുതാപ്പുറം വായിക്കുകയാണ് ചെയ്യുന്നത്. മലബാറിലെ മുസ്ലീങ്ങളും ഹിന്ദുക്കളും തോളുരുമ്മി ബ്രിട്ടീഷ് ആധിപത്യത്തെ ചെറുത്തു നിന്നിട്ടുണ്ട്. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദാജി ആലി മുസ്‌ലിയാർ എം പി നാരായണ...
Local news, Malappuram

മലബാർ കലാപം ഹിന്ദു വിരുദ്ധമായിരുന്നുവെങ്കിൽ ആദ്യം തകർക്കപ്പെടേണ്ടിയിരുന്നത് കോട്ടക്കൽ ആര്യവൈദ്യ ശാല : ഡോ.കെ ടി ജലീല്‍ എം എല്‍ എ

എസ് വൈ എസ് സ്‌മൃതി സംഗമം പ്രൗഢമായി തിരൂരങ്ങാടി | 1921 ലെ മലബാർ കലാപം ഹിന്ദു വിരുദ്ധമായിരുന്നുവെങ്കിൽ ആദ്യം തകർക്കപ്പെടേണ്ടിയിരുന്നത് കോട്ടക്കൽ ആര്യവൈദ്യ ശാലയായിരുന്നുവെന്ന് ഡോ കെ ടി ജലീല്‍ എം എല്‍ എ.മലബാര്‍ സമര വാര്‍ഷികത്തോടനുബന്ധിച്ച് '1921; സ്വാതന്ത്ര സമരത്തിന്റെ സ്മൃതി കാലങ്ങള്‍' എന്ന പ്രമേയത്തിൽ എസ്.വൈ.എസ് തേഞ്ഞിപ്പലം സോൺ കമ്മിറ്റി സംഘടിപ്പിച്ച സ്മൃതി സംഗമം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വൈദേശിക വിരുദ്ധ പോരാട്ടങ്ങളുടെ ഏറ്റവും തീവ്രമായ മുഖമായിരുന്നു 1921ലെ സമരമെന്നും 100 വർഷങ്ങൾക്കിപ്പുറവും സമര പോരാളികൾ സ്മരിക്കപ്പെടുന്നത് അവർ നടത്തിയ പോരാട്ടം വൃഥാവിലായിരുന്നില്ലെന്നതിന്റെതെളിവാണെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം സ്വാതന്ത്ര സമരത്തെ ശിപായി ലഹളയാക്കിയ ബ്രിട്ടീഷുകാർ തന്നെയാണ് 1921 ലെ മലബാർ സമരത്തെ മാപ്പിള ലഹളയാക്കി ചിത്രീകരിച്ചത്. മതം നോക്കിയല്ല സമരക്കാർ ആക്രമണം നടത്ത...
error: Content is protected !!