എന്താണ് ബ്രൂസല്ലോസിസ് രോഗം?
തിരുവനന്തപുരം: സാധാരണയായി കന്നുകാലികൾ ആടുകൾ പന്നികൾ എന്നിവയിൽ നിന്നാണ് മനുഷ്യരിലേക്ക് പകരുന്നത്. മൃഗങ്ങളിൽ ഈ അസുഖം പ്രത്യക ലക്ഷണങ്ങൾ ഒന്നും കാണിക്കുന്നില്ല. കന്നുകാലികളിലെ ഗർഭ അലസൽ മാത്രമാണ് ഒരു ലക്ഷണം. ആയതിനാൽ തന്നെ വേറെ ലക്ഷണങ്ങൾ ഒന്നുമില്ലാത്തതിനാൽപലപ്പോഴും മൃഗങ്ങളിൽ തിരിച്ചറിയാൻ കഴിയാത്ത ഒരു അസുഖമാണ്. ഗർഭ അലസലിലൂടെ ഉണ്ടാകുന്ന മറുപിള്ളയയിലും (പ്ലാസന്റ) മറ്റ് സ്രവങ്ങളിലൂടെയും മറ്റുമാണ് ബ്രൂസല്ല അണുക്കൾ മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നത്. അതുകൊണ്ടുതന്നെ അത്തരം വസ്തുക്കൾ കൈകാര്യം ചെയ്യുമ്പോൾ കയ്യുറകൾ ധരിക്കുകയും വ്യക്തിശുചിത്വം കൃത്യമായി പാലിക്കുകയും ചെയ്താൽ അസുഖം പകരുന്നത് ഒരു അളവ് വരെ തടയാനാകും. അബോഷൻ സംഭവിച്ച ഭ്രൂണവും മറുപിള്ളയും ആഴമുള്ള കുഴികളിൽ കുമ്മായം നിക്ഷേപിച്ച് സംസ്കരിക്കുന്നതാണ് ശാസ്ത്രീയമായ രീതി.
ബ്രൂസല്ല രോഗാണുക്കൾ പാലിലൂടെയും മറ്റ് പാലുൽപന്നങ്ങളിലൂടേയും മനുഷ്യരിലേക്ക് പകരാ...