കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ ഉല്ലാസയാത്ര ; ചാര്‍ട്ട് പ്രസിദ്ധീകരിച്ചു
കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ ജൂലൈ മാസത്തെ ഉല്ലാസയാത്രകളുടെ ചാര്‍ട്ട് പ്രസിദ്ധീകരിച്ചു.
ജൂലൈ അഞ്ചിന് രാവിലെ നാലിന് മൂന്നാര്‍-ചതുരംഗപ്പാറ, മാമലകണ്ടം, ലെച്ച്മി എസ്റ്റേറ്റ് (1,680 രൂപ), ജൂലൈ അഞ്ചിന് രാവിലെ അഞ്ചിന് നെല്ലിയാമ്പതി-പോത്തുണ്ടി ഡാം (830 രൂപ), ജൂലൈ അഞ്ചിന് രാത്രി എട്ടിന് ഇല്ലിക്കല്‍ കല്ല് - വാഗമണ്‍, ഇലവീഴാപൂഞ്ചിറ (1310 രൂപ), ജൂലൈ ആറിന് രാവിലെ നാലിന് വയനാട്-പൂക്കോട് തടാകം, ഹണി മ്യൂസിയം, ബാണാസുര ഡാം (750 രൂപ), ജൂലൈ ആറിന് രാവിലെ നാലിന് മലക്കപ്പാറ-അതിരപ്പള്ളി-വാഴച്ചാല്‍-ഷോളയാര്‍ ഡാം(920 രൂപ), ജൂലൈ 12ന് രാവിലെ നാലിന് മൂന്നാര്‍ മാമലകണ്ടം, ലെച്ച്മി എസ്റ്റേറ്റ്(1680 രൂപ), ജൂലൈ 12ന് രാവിലെ അഞ്ചിന് നെല്ലിയാമ്പതി-പോത്തുണ്ടി ഡാം(830 രൂപ), ജൂലൈ 12ന് രാത്രി ഒന്‍പതിന് ഗവി-അടവി, പരുംതുമ്പാറ(3000 രൂപ), ജൂലൈ 13ന് രാവിലെ നാലിന് മലക്കപ്പാറ-അതിരപ്പള്ളി-വാഴച്ചാല്‍(920 രൂപ), ജൂലൈ 13ന് രാവില...