Friday, September 5

Tag: Bus operaters

സംസ്ഥാനത്ത് നാളെ മുതൽ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്
Other

സംസ്ഥാനത്ത് നാളെ മുതൽ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്

https://chat.whatsapp.com/CdbgPWSUMQi2OjbDeYOkNO?mode=r_t സംസ്ഥാനത്ത് സ്വകാര്യ ബസ്സുകള്‍ 22 മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് ബസ് ഓപ്പറേറ്റഴ്‌സ് അസോസിയേഷന്‍സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.ദീര്‍ഘദൂര ലിമിറ്റഡ് സ്‌റ്റോപ്പ് അടക്കമുള്ള മുഴുവന്‍ പെര്‍മിറ്റുകളും അതേപടി പുതുക്കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് ഉയര്‍ത്തുക, ഇ ചലാന്‍ വഴി പൊലീസ് അനാവശ്യമായി പിഴയിടാക്കി ബസ്സുടമകളെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതെന്ന് കോഓര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ രാജ് കുമാര്‍ കരുവാരത്ത്, കണ്‍വീനര്‍മാരായ പികെ പവിത്രന്‍, കെ വിജയന്‍ എന്നിവര്‍ അറിയിച്ചു.ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ സംഘടനകളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ബസ് ഓപറേറ്റേഴ്സ് ഫോറം പണിമുടക്കില്‍ നിന്നും പിന്‍മാറിയിരുന്നു. എന്നാല്‍ മറ്റ് സംഘടനകള...
Malappuram

വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നിഷേധിക്കരുത്, പരാതി ലഭിച്ചാല്‍ നടപടിയുണ്ടാകും

ജില്ലയില്‍ സ്‌കൂളുകള്‍ തുറന്ന സാഹചര്യത്തില്‍ പ്രവൃത്തി ദിവസങ്ങളില്‍  ബസുകളില്‍ കയറുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും കണ്‍സെഷന്‍ നല്‍കണമെന്ന് മലപ്പുറം ആര്‍ടിഒ വി.എ സഹദേവന്‍ അറിയിച്ചു. വിദ്യാര്‍ഥി യാത്രാ സൗകര്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സ്റ്റുഡന്‍സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നിഷേധിക്കുന്ന തരത്തില്‍ ബസ്ജീവനക്കാരുടെ ഭാഗത്ത് നിന്ന് പ്രവര്‍ത്തികളുണ്ടായാല്‍ നടപടിയെടുക്കും. ബസ് ജീവനക്കാര്‍ യാതൊരു കാരണവശാലും വിദ്യാര്‍ഥികളോട് മോശമായി പെരുമാറുകയോ ബസില്‍ കയറ്റാതിരിക്കുകയോ ചെയ്യരുത്. പരാതികള്‍ ഒഴിവാക്കാന്‍ ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് മഫ്തികളില്‍ ചെക്കിങ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ബസുടമകള്‍ക്കും കുട്ടികള്‍ക്കും ബസിലെ യാത്രയുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റുമായി ബന്ധപ്പെടാം. ഏതു ...
error: Content is protected !!