തീരമൈത്രി: തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് അപേക്ഷിക്കാം
സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ്‌സ് ടു ഫിഷര്‍വിമെന്‍ (സാഫ്) മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ തൊഴില്‍ യൂണിറ്റുകള്‍ തുടങ്ങുന്നതിന് തീരദേശ/ ഉള്‍നാടന്‍ മല്‍സ്യത്തൊഴിലാളി കുടുംബത്തിലെ വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളുടെയും (ഡി.എം.ഇ)/കൂട്ടുത്തരവാദിത്വ സംഘങ്ങളുടെയും (ജെ.എല്‍.ജി) യൂണിറ്റുകള്‍ തുടങ്ങുന്നതിനാണ് അപേക്ഷ ക്ഷണിച്ചത്.
ഡി.എം.ഇ യൂണിറ്റുകളിലേക്ക് മല്‍സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററില്‍ (എഫ്.ഐ.എം.എസ്) അംഗത്വമുളള 20 നും 50 നും ഇടയില്‍ പ്രായമുളള രണ്ടു മുതല്‍ അഞ്ച് വരെ അംഗങ്ങളടങ്ങുന്ന ഗ്രൂപ്പായിട്ടാണ് അപേക്ഷിക്കേണ്ടത്. ജെ.എല്‍.ജി യൂണിറ്റ് തുടങ്ങുന്നതിന് അഞ്ച് പേര്‍ അടങ്ങുന്ന ഗ്രൂപ്പായിട്ടാണ് അപേക്ഷിക്കേണ്ടത്. മല്‍സ്യവിപണനം നടത്തുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകളാണ് ജെ.എല്...