Tag: Calicut university c zone kalolsavam

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റർസോൺ കലോത്സവം; വെബ്സൈറ്റ് ലോഞ്ചിംഗ് നിർവ്വഹിച്ചു
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റർസോൺ കലോത്സവം; വെബ്സൈറ്റ് ലോഞ്ചിംഗ് നിർവ്വഹിച്ചു

വളാഞ്ചേരി: ഫെബ്രുവരി 22 മുതൽ 26 വരെ വളാഞ്ചേരി പുറമണ്ണൂർ മജ്‌ലിസ് ആർട്സ് & സയൻസ് കോളേജിൽ വെച്ച് നടത്തപ്പെടുന്ന 'കലൈക്യ' കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻ്റർസോൺ കലോത്സവത്തിൻ്റെ വെബ്സൈറ്റ് ലോഞ്ചിംഗ് മഞ്ഞളാംകുഴി അലി എം.എൽ.എ നിർവഹിച്ചു.കലോത്സവത്തിൻ്റെ രജിസ്ട്രേഷൻ, മത്സരാർത്ഥികൾക്ക് മുഴുവൻ വിവരങ്ങളും ലഭ്യമാവുന്ന ക്യൂ.ആർ കോഡോട് കൂടിയ ഐ.ഡി കാർഡ്, മത്സര ഫലങ്ങൾ, കോളേജ് അടിസ്ഥാനത്തിലുള്ള സ്കോർ ബോർഡ്, വ്യക്തികത പ്രതിഭകളുടെ വിവരങ്ങൾ, വിജയികളുടെ ഫോട്ടോ പതിച്ച പോസ്റ്റർ, മത്സര ഷെഡ്യൂൾ, കലോത്സവത്തിൻ്റെ ഫോട്ടോകളുടെ ഗാലറി തുടങ്ങി കലോത്സവത്തിൻ്റെ മുഴുവൻ വിവരങ്ങളും ലഭ്യമാവുന്ന രീതിയിലാണ് വെബ്സൈറ്റ് സജ്ജീകരിച്ചിരിക്കുന്നത്. അയ്യായിരത്തോളം കലാ പ്രതിഭകൾ മാറ്റുരക്കുന്ന കലോത്സവത്തിൻ്റെ ഒരുക്കങ്ങൾ മജ്‌ലിസ് കോളേജിൽ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.വെബ്സൈറ്റ് ലോഞ്ചിംഗ് ചടങ്ങിൽ യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ നിതിൻ ഫാത്ത...
Politics

സി.സോൺ കലോത്സവത്തെ അട്ടിമറിക്കാനുള്ള നീക്കത്തെ രാഷ്ട്രിയപരമായി നേരിടും: എംഎസ്എഫ്

മലപ്പുറം: സർവകലാശാലയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച രീതിയിൽ സീസോൺ കലോത്സവം നടത്തുന്നതുമായി ബന്ധപ്പെട്ട് ഒരുക്കങ്ങൾ പൂർത്തീകരിച്ചതിൽ വിറളിപൂണ്ട എസ്.എഫ്.ഐകാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ കഴിഞ്ഞ ദിവസം നടന്ന അക്രമങ്ങളുടെ പേരിൽ എം.എസ്.എഫ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി.എ വഹാബിനെയും വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി അംഗം ടി.സി.മുസാഫിറിനെയും എസ്.എഫ്.ഐ നൽകിയ കള്ളപരാതിയിൽ പോലിസ് ജാമ്യമില്ലാ വകുപ്പുകൾ ചാർത്തി അറസ്റ്റ് ചെയ്യുകയുണ്ടായി.തുടർന്ന് ഇന്നലെ കോഹിനൂരിൽ വെച്ച് പോലിസ് ബലമായി പിടിച്ച് അറസ്റ്റ് ചെയ്ത് കൊണ്ടു പോകുകയും പരപ്പനങ്ങാടി കോടതിയിൽ ഹാജറാക്കുകയും റിമാൻറ് ചെയ്യുകയും ചെയ്തു. എസ്.എഫ്.ഐയും യൂണിവേഴ്സിറ്റി രജിസ്ട്രോറും പോലീസും ചേർന്ന്നിരന്തരമായി എം.എസ്.എഫുകാരെ വേട്ടയാടുന്ന നടപടിയെ ശക്തമായി രാഷ്ട്രിയമായി ചെറുത്തു തോൽപ്പിക്കുമെന്ന് എം.എസ്.എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് കബീർ മതുപറമ്പ്...
Malappuram

കാലിക്കറ്റ് യൂണിവേഴ്സിറ്റി സി സോൺ കലോത്സവം “കലാ’മ” ലോഗോ പ്രകാശനം ചെയ്തു

കൊണ്ടോട്ടി : 2025 ജനുവരി 19മുതൽ 23 വരെ കൊണ്ടോട്ടി ഇ എം ഇ എ കോളേജിൽ വെച്ച് നടക്കുന്ന കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി യൂണിയൻ സി സോൺ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ഡോ. എംപി അബ്ദു സമദ് സമദാനി എംപി നിർവഹിച്ചു. കലാ'മ എന്ന പേരിൽ അഞ്ചു ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ മലപ്പുറം ജില്ലയിലെ നൂറ്റി അൻപതോളം വരുന്ന കാലിക്കറ്റ്‌ സർവകലാശാലക്ക് കീഴിയിലുള്ള കോളേജുകളിലെ പ്രതിഭകൾ മാറ്റുരക്കും. ചടങ്ങിൽ കബീർ മുതുപറമ്പ്, വി. എ വഹാബ്, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി യൂണിയൻ മലപ്പുറം ജില്ല എക്സിക്യൂട്ടീവ് പികെ മുബശ്ശിർ, അഡ്വ:ഒ പി റഹൂഫ്, വസീം അഫ്രീൻ, കെപി റമീസ്, സൽമാൻ, ജിയാദ് തുടങ്ങിയവർ സംബന്ധിച്ചു....
error: Content is protected !!