സംസ്ഥാനത്ത് എ ഐ ക്യാമറകള്‍ വഴി ഗതാഗത നിയമലംഘനത്തിന് ഇന്നു മുതല്‍ പിഴയീടാക്കും.
തിരുവനന്തപുരം: സംസ്ഥാനത്ത് എ ഐ ക്യാമറകള്‍ വഴി ഗതാഗത നിയമലംഘനത്തിന് ഇന്നു മുതല്‍ പിഴയീടാക്കും.മോട്ടോര്‍ വാഹനവകുപ്പ് സ്ഥാപിച്ചിരിക്കുന്ന 726 ക്യാമറകള്‍ വഴിയാണ് പിഴയീടാക്കുന്നത്. ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് മാത്രമാകും പിഴയില്‍ നിന്നും ഇളവുണ്ടാവുക. മുഖ്യമന്ത്രിയാണ് എ ഐ ക്യാമറകള്‍ ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്.
സംസ്ഥാനത്ത് ആദ്യമായാണ് നിര്‍മ്മിത ബുദ്ധി ക്യാമറകള്‍ വഴി നിയമലംഘനം പിടികൂടി പിഴയീടാക്കുന്നത്. നഗര- ഗ്രാമ വ്യത്യസമില്ലാതെ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. അനധികൃത പാര്‍ക്കിംഗിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക. 250 രൂപ. അമിതവേഗം, സീറ്റ് ബെല്‍റ്റും- ഹെല്‍മറ്റും ധരിക്കാതെയുളള യാത്ര, ഡ്രൈവ് ചെയ്യുമ്പോഴുളള മൊബൈല്‍ ഉപയോഗം, രണ്ടുപേരില്‍ കൂടുതല്‍ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്നത്, റെഡ് ലൈറ്റ് മറികടക്കല്‍ എന്നിവയാണ് എഐ ക്യാമറകള്‍ പിടികൂടുന്നത്. ട്രെയല്‍ റണ്‍ നടത്തിയപ്പോള്‍ പ്രതിദിനം ...