Tag: Campus radio

റേഡിയോ സി.യു. ഇനി ആപ്പില്‍ കേള്‍ക്കാം; നൂറാം ദിനാഘോഷത്തില്‍ ലൈവ് പരിപാടികളും
university

റേഡിയോ സി.യു. ഇനി ആപ്പില്‍ കേള്‍ക്കാം; നൂറാം ദിനാഘോഷത്തില്‍ ലൈവ് പരിപാടികളും

കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസ് റേഡിയോ ആയ റേഡിയോ സി.യു. നൂറാം ദിനാഘോഷത്തിന്റെ ഭാഗമായി ആപ്പ് പുറത്തിറക്കി. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്ന 'റേഡിയോ സിയു' ആപ്പ് വഴിയും ഇനി കാമ്പസ് റേഡിയോ ആസ്വദിക്കാനാകും.   നൂറാംദിനാഘോഷം കേക്ക് മുറിച്ച് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. ലൈവ് പരിപാടികളുടെ ഉദ്ഘാടനവും റേഡിയോ ആപ്പ്, തീം സോങ് എന്നിവയുടെ പ്രകാശനവും വി.സി. നിര്‍വഹിച്ചു. സര്‍വകലാശാലാ കമ്പ്യൂട്ടര്‍ സെന്ററാണ് ആപ്പ് തയ്യാറാക്കിയത്. യു. അനൂപ് രചനയും സംഗീതവും നിര്‍വഹിച്ച പ്രമേയ ഗാനം പാടിയിരിക്കുന്നത് ഗായികയും കാലിക്കറ്റിലെ പൂര്‍വ വിദ്യാര്‍ഥിയുമായ സിത്താര കൃഷ്ണകുമാറാണ്. ചടങ്ങില്‍ സിന്‍ഡിക്കേറ്റംഗങ്ങളായ പ്രൊഫ. എം.എം. നാരായണന്‍, കെ.കെ. ഹനീഫ, ഡോ. എം. മനോഹരന്‍, അഡ്വ. ടോം കെ തോമസ്, എ.കെ. രമേഷ് ബാബു, ഡോ. കെ.പി. വിനോദ് കുമാര്‍, ഡോ. ജി. റിജുലാല്‍, റേഡിയോ ഡയറക്ടര്‍ ദാമോദര...
Education

പിഎസ്എംഒ കോളജിൽ നിന്ന് ക്യാമ്പസ് റേഡിയോ സംപ്രേഷണം തുടങ്ങി

ക്യാമ്പസ്‌ റേഡിയോ "ഹലോ സൗദാബാദ് " സംപ്രേഷണത്തിന് തുടക്കം കുറിച്ചു* തിരുരങ്ങാടി : പി. എസ്. എം. ഒ. കോളേജ് എൻ എസ് എസ് വിദ്യാർത്ഥികൾ ക്യാമ്പസ് റേഡിയോക്ക് തുടക്കം കുറിച്ചു. "ഹലോ സൗദാബാദ്" എന്ന പേരിലാണ് റേഡിയോ. ഓൾ ഇന്ത്യ റേഡിയോ മുൻ അവതാരകൻ ആർ.കനകാംബരൻ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൾ Dr. അസീസ് ലോഗോ പ്രകാശനം ചെയ്തു. പ്രോഗ്രാം ഓഫീസർ Dr. ഷബീർ അധ്യക്ഷസ്ഥാനം വഹിച്ചു. പുതു തലമുറയിൽ കാലഹരണപ്പെട്ടു പോയ റേഡിയോ ആസ്വാദനം തിരികെ കൊണ്ട് വരണമെന്നും,അത് നിലനിർത്തി കൊണ്ട് പോകണമെന്നും പ്രിൻസിപ്പൽ  ഓർമ്മിപ്പിച്ചു. അഥിതിയായി എത്തിയ 'ആർ കെ മാമൻ' റേഡിയോ സംപ്രേഷണത്തിന്റെ വ്യത്യസ്ത തലങ്ങളെ വിദ്യാർത്ഥികളുമായി പങ്കു വെക്കുകയും ചെയ്തു. മുൻ NSS പ്രോഗ്രാം ഓഫീസർമാരായ സുബൈർ, റംല, Dr.ഷിബിനു എന്നിവർ സംബന്ധിച്ചു. NSS സെക്രട്ടറി മർസൂക മെഹജ്ബിൻ നന്ദി അറിയിച്ചു. ...
error: Content is protected !!