യുവതിയുടെ കഴുത്തില്‍ നിന്ന് അഞ്ചു പവന്റെ സ്വര്‍ണ്ണമാല പൊട്ടിച്ചു കടന്ന പ്രതികളെ 24 മണിക്കൂറിനുള്ളില്‍ പിടികൂടി പോലീസ്
വിഴിഞ്ഞം : തെന്നൂര്‍കോണം ഞാറവിളയില്‍ യുവതിയുടെ കഴുത്തില്‍ നിന്ന് അഞ്ചു പവന്റെ സ്വര്‍ണ്ണമാല പൊട്ടിച്ചു കടന്ന പ്രതികളെ 24 മണിക്കൂറിനുള്ളില്‍ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം കരയടിവിള പിറവിലാകം വീട്ടില്‍ കൊഞ്ചല്‍ എന്ന് വിളിക്കുന്ന ജിതിന്‍ (24), വിഴിഞ്ഞം പള്ളിത്തുറ പുരയിടം വീട്ടില്‍ ഇമ്മാനുവേല്‍ (26), വിഴിഞ്ഞം കടയ്ക്കുളം കുരുവിതോട്ടം വീട്ടില്‍ ഫെലിക്സണ്‍ (25) എന്നിവരെയാണ് വിഴിഞ്ഞം പോലീസ് വര്‍ക്കലയിലെ റിസോര്‍ട്ടില്‍ നിന്ന് പിടികൂടിയത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നോടെ നടന്ന സംഭവത്തില്‍ വി രാഖിയുടെ മാലയാണ് വീടിനു സമീപം വെച്ച് പ്രതികള്‍ പൊട്ടിച്ചുകടന്നത്. പിടിവലിക്കിടെ യുവതിയുടെ കഴുത്തിന് പരിക്കേറ്റിരുന്നു. സ്‌കൂളില്‍ നിന്ന് മകനെ വിളിക്കാന്‍ വീടിന് സമീപത്തെ ഇടവഴിയിലൂടെ യുവതി നടക്കവേ പിറകിലൂടെ നടന്നെത്തിയാണ് ജിതിന്‍ മാല പൊട്ടിച്ചത്.
പരാതി ലഭിച്ചതോടെ സംഭവസ്ഥലത്തെത്തിയ പോലീസ് പ്രദേശത്തെ ...