കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
അഖിലേന്ത്യാ കോര്‍ഫ് ബോള്‍കാലിക്കറ്റിന് കിരീടം
ജയ്പൂരിലെ അപ്പക്‌സ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ കോര്‍ഫ് ബോള്‍ (മിക്‌സഡ്) ചാമ്പ്യന്‍ഷിപ്പില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചാമ്പ്യന്മാരായി. സെമിഫൈനല്‍ ലീഗ് മത്സരങ്ങളില്‍ ലൗലി പ്രൊഫഷണല്‍ യൂണിവേഴ്‌സിറ്റിയെ 14-3 എന്ന സ്‌കോറിനും അപ്പക്‌സ് യൂണിവേഴ്‌സിറ്റിയെ 8-2 എന്ന സ്‌കോറിനും പരാജയപ്പെടുത്തിയായിരുന്നു കാലിക്കറ്റിന്റെ കുതിപ്പ്. ആവേശകരമായ അവസാന മത്സരത്തില്‍ സാവിത്രി ഭായ് ഫുലേ പൂനെ യൂണിവേഴ്‌സിറ്റിയെ 11-9 എന്ന സ്‌കോറിനാണ് പരാജയപ്പെടുത്തിയത്. ടൂര്‍ണമെന്റിലെ മികച്ച താരമായി കാലിക്കറ്റിന്റെ അരുണ്‍ ഷാജിയെ തെരഞ്ഞെടുത്തു. ടീമംഗങ്ങള്‍ - നിധിന്‍, അരുണ്‍ ഷാജി (ജി.സി.പി.ഇ. കോഴിക്കോട്), കെ.എസ്. സഞ്ജയ്, റോബിന്‍ കെ. ഷാജി (ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട), അക്ഷയ് തിലക് (എം.ഇ.എസ്. കെ.വി.എം. വളാഞ്ചേരി), ക്രിസ്തുരാജ് (...