Tag: chandy oommen

കോണ്‍ഗ്രസ് മാര്‍ച്ചിനെതിരായ പൊലീസ് നടപടി ; നവകേരള ബസ് കടന്നുപോകുന്ന വഴിയില്‍ കറുത്ത വസ്ത്രമണിഞ്ഞ് ചാണ്ടി ഉമ്മന്റെ ഒറ്റയാള്‍ സമരം
Kerala

കോണ്‍ഗ്രസ് മാര്‍ച്ചിനെതിരായ പൊലീസ് നടപടി ; നവകേരള ബസ് കടന്നുപോകുന്ന വഴിയില്‍ കറുത്ത വസ്ത്രമണിഞ്ഞ് ചാണ്ടി ഉമ്മന്റെ ഒറ്റയാള്‍ സമരം

തിരുവനന്തപുരം: ഡിജിപി ഓഫീസിലേയ്ക്ക് കെപിസിസി നടത്തിയ മാര്‍ച്ചിനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് നവകേരള ബസ് കടന്നുപോകുന്ന വഴിയില്‍ കറുത്ത വസ്ത്രങ്ങളിഞ്ഞ് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്റെ ഒറ്റയാള്‍ പ്രതിഷേധം. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിന് സമീപമാണ് ചാണ്ടി ഉമ്മന്‍ പ്രതിഷേധിക്കുന്നത്. പ്രതിഷേധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. സമീപത്ത് പൊലീസുകാരും നിലയുറപ്പിച്ചിട്ടുണ്ട്. കെഎസ്യു - യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസിന്റെയും സിപിഎമ്മിന്റെയും ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഡിജിപി ഓഫീസിലേക്ക് കെപിസിസി മാര്‍ച്ച് നടത്തിയത്. ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. പ്രതിഷേധ മാര്‍ച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് ഉദ്ഘാടനം ചെയ്തത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രസംഗിച്ചുകൊണ്ടിരുന്നപ്പോള്‍ പ്രവര്‍ത്തകര്‍ ബാരിക്കേഡിന്...
Kerala

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ സത്യ പ്രതിജ്ഞ തിയ്യതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ വിജയിച്ചതിനു പിന്നാലെ സത്യ പ്രതിജ്ഞ തിയ്യതി പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ 10 മണിക്ക് ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. തിങ്കളാഴ്ച നിയമസഭ വീണ്ടും സമ്മേളിക്കുന്ന ദിവസമാണ് സത്യ പ്രതിജ്ഞ. 37,719 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇടതുമുന്നണിയിലെ ജെയ്ക്ക് സി തോമസിനെയാണ് ചാണ്ടി ഉമ്മന്‍ തോല്‍പ്പിച്ചത്. വോട്ടെണ്ണല്‍ പൂര്‍ത്തിയായി ഔദ്യോഗികഫലം പുറത്തുവന്നപ്പോള്‍ ചാണ്ടി ഉമ്മന് 80144 വോട്ടും ജെയ്ക്ക് സി തോമസിന് 42425 വോട്ടും ലഭിച്ചു. ബിജെപി സ്ഥാനാര്‍ഥി ലിജിന്‍ ലാല്‍ 6558 വോട്ട് നേടി. മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മന്‍ നേടിയത്. യുഡിഎഫിന്റെ 41 എം എല്‍ എ മാരില്‍ ഏറ്റവും വലിയ ഭൂരിപക്ഷം ചാണ്ടി ഉമ്മനാണ്. തെക്കന്‍ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷവും ഇനി ചാണ്ടി ഉമ്മന്റെ പേരില...
Kerala, Other

ഉമ്മന്‍ ചാണ്ടിയുടെ റെക്കാര്‍ഡ് മറികടന്ന് ചാണ്ടി ഉമ്മന്‍ ; ഭൂരിപക്ഷം 40,000 കടന്നു

കൂറ്റന്‍ ലീഡുമായി കുതിപ്പ് തുടരുന്ന ചാണ്ടി ഉമ്മന്‍ തകര്‍ത്തത് പിതാവ് ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ്. 2011ലെ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ സുജാ സൂസന്‍ ജോര്‍ജിനെ പരാജയപ്പെടുത്തി ഉമ്മന്‍ ചാണ്ടി രേഖപ്പെടുത്തിയ ലീഡ് ആയ 33,255 വോട്ടുകള്‍ എന്ന നില ചാണ്ടി ഉമ്മന്‍ മറികടന്നു. ഏറ്റവും ഒടുവില്‍ പുറത്തുവന്ന ഫലം അനുസരിച്ച് ചാണ്ടി ഉമ്മന്റെ ലീഡ് 40,060 വോട്ടുകള്‍ പിന്നിട്ടു. മികച്ച ലീഡ് നേടിയ ശേഷം പിതാവ് അന്ത്യവിശ്രമം കൊള്ളുന്ന ഇടത്തില്‍ ചാണ്ടി ഉമ്മന്‍ പ്രാര്‍ത്ഥന നടത്തി. വോട്ടെണ്ണല്‍ നടന്ന ബൂത്തുകളില്‍ ഒന്നില്‍പ്പോലും എതിര്‍പക്ഷത്തെ ജെയ്ക് സി.തോമസിന് ഭൂരിപക്ഷം നേടാന്‍ സാധിച്ചില്ല. 32,886 വോട്ടുകളാണ ഇതുവരെ ജെയ്ക്കിന് നേടാന്‍ സാധിച്ചത്. ബിജെപി സ്ഥാനാര്‍ഥിക്ക് 5284 വോട്ടുകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. ...
Kerala

മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് യുഡിഎഫ് ; പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍

ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ തന്നെ മത്സരിക്കുമെന്ന് കെ സുധാകരന്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മൂന്നു മണിക്കൂറിനകം തന്നെ യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. നാളെ മുതല്‍ ചാണ്ടി ഉമ്മന്‍ പ്രചാരണവുമായി രംഗത്തിറങ്ങുമെന്ന് സുധാകരന്‍ അറിയിച്ചു. ഉമ്മന്‍ചാണ്ടിയുടെ വിതുമ്പുന്ന ഓര്‍മ്മകള്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കരുത്താവും. റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ യുഡിഎഫ് ഇവിടെ വിജയം നേടും. വികാരപരമായ തിരഞ്ഞെടുപ്പാണ് ഇതെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. 27 ദിവസം മാത്രമാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ഇനി അവശേഷിക്കുന്നത്. ആഗസ്റ്റ് 17 നാണ് മണ്ഡലത്തില്‍ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. സെപ്തംബര്‍ അഞ്ചിന് മണ്ഡലത്തില്‍ വോട്ടെടുപ്പ് നടക്കും....
error: Content is protected !!