Tag: Cheat

ഫെയ്‌സ്ബുക്കിലൂടെ പരിചയം, ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ സന്തോഷത്തില്‍ 30 കോടിയുടെ സമ്മാനം, വീട്ടമ്മക്ക് നഷ്ടമായത് 81 ലക്ഷം ; നൈജീരിയക്കാരന്‍ പിടിയില്‍
Crime

ഫെയ്‌സ്ബുക്കിലൂടെ പരിചയം, ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ സന്തോഷത്തില്‍ 30 കോടിയുടെ സമ്മാനം, വീട്ടമ്മക്ക് നഷ്ടമായത് 81 ലക്ഷം ; നൈജീരിയക്കാരന്‍ പിടിയില്‍

കോട്ടയം: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് വീട്ടമ്മയില്‍ നിന്നും 81 ലക്ഷം രൂപ തട്ടിയ കേസില്‍ നൈജീരിയന്‍ സ്വദേശി പിടിയില്‍. ചങ്ങനാശ്ശേരി സ്വദേശിനിയായ വീട്ടമ്മയില്‍ നിന്നും പണം തട്ടിയ നൈജീരിയന്‍ സ്വദേശിയായ ഇസിചിക്കുവിനെയാണ് (26) കോട്ടയം സൈബര്‍ പോലീസ് സംഘം ഡല്‍ഹിയില്‍ നിന്നും പിടികൂടിയത്. 2021-ലാണ് കേസിനാസ്പദമായ സംഭവം. ഫെയ്‌സ്ബുക്കിലൂടെ അന്ന മോര്‍ഗന്‍ എന്ന യു.കെ സ്വദേശിനിയുടെ പേരില്‍ വ്യാജ അക്കൗണ്ട് നിര്‍മിച്ചായിരുന്നു ചെങ്ങനാശേരി സ്വദേശിനിയുമായി പരിചയപ്പെട്ടത്. തുടര്‍ന്ന് സ്വാതന്ത്ര്യ ദിനത്തിന്റെയെന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ സന്തോഷത്തില്‍ 30 കോടിയുടെ സമ്മാനം അയച്ചിട്ടുണ്ടെന്ന് ഇയാള്‍ വീട്ടമ്മയെ വിശ്വസിപ്പിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് തട്ടിപ്പ് നടന്നത്. മുംബൈ കസ്റ്റംസ് ഓഫീസിലെ ഡിപ്ലോമാറ്റിക് ഏജന്റ് എന്ന പേരില്‍ യു.കെയില്‍ നിന്നും വിലപ്പെട്ട വസ്തുക്കളും ഡോളറും വന...
Information

റിയല്‍ എസ്റ്റേറ്റ് ഉടമയെ മയക്കി കിടത്തി കോടികള്‍ തട്ടി ; മൂന്നു പേര്‍ പിടിയില്‍, മുഖ്യപ്രതികള്‍ ഒളിവില്‍

കോയമ്പത്തൂര്‍ : റിയല്‍ എസ്റ്റേറ്റ് ഉടമയെ മയക്കിക്കിടത്തി രണ്ടരക്കോടി രൂപയും 100 പവനും കവര്‍ന്ന് 29 കാരി കടന്നു കളഞ്ഞ കേസില്‍ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ സഹായികളായ തിരുവള്ളൂര്‍ പൊന്നേരി മേട്ടുവീഥിയിലെ അരുണ്‍കുമാര്‍ (37), സുഹൃത്തുക്കളായ പ്രവീണ്‍ (32), സുരേന്ദര്‍ (25) എന്നിവരെയാണു പിടികൂടിയത്. മുഖ്യപ്രതികള്‍ ഒളിവിലാണ്. മാര്‍ച്ച് 20നു കോയമ്പത്തൂര്‍ പുലിയകുളം ഗ്രീന്‍ഫീല്‍ഡ് കോളനിയില്‍ താമസിക്കുന്ന രാജേശ്വരിയുടെ (63) വീട്ടിലാണു സിങ്കാനല്ലൂര്‍ സ്വദേശി വര്‍ഷിണിയും സംഘടവും മോഷണം നടത്തിയത്. റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന രാജേശ്വരിയെ ബിസിനസില്‍ സഹായിക്കാനെന്ന പേരില്‍ കൂടെച്ചേര്‍ന്ന വര്‍ഷിണി ഭക്ഷണത്തില്‍ ലഹരിമരുന്നു കലര്‍ത്തി നല്‍കി മയക്കി കിടത്തി കവര്‍ച്ച നടത്തിയത്. രാജേശ്വരി വീട്ടില്‍ തനിച്ചാണു താമസം. ആണ്‍സുഹൃത്ത് അരുണ്‍ കുമാര്‍, ഡ്രൈവര്‍ നവീന്‍കുമാര്‍ എന്നിവരുടെ സഹായ...
Information

അറബിയുടെ സഹായം വാഗ്ദാനം ചെയ്ത് വയോധികയുടെ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ തട്ടിപ്പ് വീരന്‍ ‘അറബി’ അസീസ് പിടിയില്‍ ; പ്രതി പിടിച്ചുപറി, ബലാത്സംഗം, കഞ്ചാവ് കേസുകളിലെ പിടികിട്ടാപ്പുള്ളി

വഴിക്കടവ്: വയോധികയുടെ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ തട്ടിപ്പ് വീരന്‍ 'അറബി' അസീസ് എന്നറിയപ്പെടുന്ന അബ്ദുള്‍ അസീസ് പോലീസിന്റെ പിടിയില്‍. പൂവ്വത്തിപൊയില്‍ സ്വദേശിയായ 70 വയസുകാരിയുടെ മകളുടെ വിവാഹത്തിന് സഹായിക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് രണ്ടു പവന്‍ സ്വര്‍ണാഭരണവും 6000 രൂപയും തട്ടിയെടുത്ത സംഭവത്തിലാണ് പ്രതിയെ വഴിക്കടവ് പോലീസ് ഇന്‍സ്പെക്ടര്‍ മനോജ് പറയറ്റ അറസ്റ്റ് ചെയ്തത്. അസീസിന്റെ പേരില്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചുപറി, തട്ടികൊണ്ടു പോകല്‍, ബലാത്സംഗം തുടങ്ങിയവയ്ക്ക് ഒപ്പം പത്തോളം കഞ്ചാവ് കേസുകളുമുണ്ട്. സമ്പന്നനായ അറബിയില്‍ നിന്നും സാമ്പത്തിക സഹായം മേടിച്ച് നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തി സ്വര്‍ണം കവര്‍ച്ച ചെയ്യുന്നതാണ് അസീസിന്റെ രീതി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ സ്ത്രീകളെയാണ് അറബിയില്‍ നിന്നും സഹായം ലഭിക്കും എന്നു പറഞ്ഞ് ഇയാള്‍ കൊണ്ടുവന്നിരുന്നത്. അറബ...
error: Content is protected !!