Thursday, January 15

Tag: CHeerppingal

ചീർപ്പിങ്ങൽ ന്യൂ-കട്ടിൽ വീതി കൂടിയ പാലം നിർമിക്കുന്നു; പ്രവൃത്തി ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ് നിർവഹിച്ചു
Other

ചീർപ്പിങ്ങൽ ന്യൂ-കട്ടിൽ വീതി കൂടിയ പാലം നിർമിക്കുന്നു; പ്രവൃത്തി ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ് നിർവഹിച്ചു

പാലത്തിങ്ങൽ : ചീർപ്പിങ്ങൽ ന്യൂ കട്ടിൽ വീതി കൂടിയ പാലവും അപ്രോച്ച് റോഡും നിർമിക്കുന്നു. പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമ്മാണോദ്ഘാടനം പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. അഞ്ച് വർഷം കൊണ്ട് നൂറ് പാലങ്ങളുടെ നിർമാണമാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നതെന്നും നാല് വർഷം കൊണ്ട് 149 പാലങ്ങൾ ആണ് സാധ്യമാകാൻ പോകുന്നതെന്നും ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. മലപ്പുറം - പരപ്പനങ്ങാടി എസ് എച്ച് റോഡിനേയും നന്നമ്പ്ര ഗ്രാമപഞ്ചായത്തിലെ ചീർപ്പിങ്ങൽ റോഡിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന ജലസേചന വകുപ്പ് നിർമ്മിച്ച നിലവിലുള്ള നടപ്പാലത്തിന്റെ അപ് സ്ട്രീം സൈഡിൽ ആണ് രണ്ടുവരി വാഹനങ്ങൾ കടന്നുപോകാനാകുന്ന തരത്തിൽ പുതിയ പാലം നിർമ്മിക്കുന്നത്.92.00 മീറ്റർ നീളത്തിലും 11.00 മീറ്റർ വീതിയിലുമാണ് 2090 ലക്ഷം രൂപ ചെലവഴിച്ച് പാലം നിർമ്മിക്കുന്നത്. കൂടാതെ പാലത്തിങ്ങൽ ഭാഗത്തും ചീർപ്പിങ്ങൽ ഭ...
Crime

വിൽക്കാനായി പൊളിച്ചു ചാക്കിലാക്കിയ തേങ്ങ പട്ടാപ്പകൽ മോഷ്ടിച്ചു, പിന്നാലെ മോഷ്ടാവിനെ പിടികൂടി

തിരൂരങ്ങാടി : വിൽക്കാൻ കൊണ്ട് പോകാനായി പൊളിച്ചു ചാക്കുകളിലാക്കി റോഡരികിൽ സൂക്ഷിച്ച തേങ്ങ പട്ടാപ്പകൽ മോഷണം പോയി. കൊടിഞ്ഞി ചീർപ്പിങ്ങൽ വെച്ചാണ് സംഭവം. കൊടിഞ്ഞി കുറൂൽ സ്വദേശികളുടെ നാനൂറോളം തേങ്ങയാണ് മോഷണം പോയത്. ചീർപ്പിങ്ങലിലെ പറമ്പിലുള്ള തേങ്ങ വിൽക്കാനായി പൊളിച്ചു ചാക്കിലാക്കി വെച്ചതായിരുന്നു. വണ്ടിയുമായി തേങ്ങ എടുക്കാൻ എത്തിയപ്പോഴേക്കും ഇവ മോഷണം പോയിരുന്നു. അന്വേഷിച്ചപ്പോൾ ഒരാൾ വന്നു ഓട്ടോയിൽ കയറ്റിക്കൊണ്ടു പോയതായി വിവരം ലഭിച്ചു. ഉടമസ്ഥർ ഓട്ടോക്കാരനെ പിടികൂടി ചോദ്യം ചെയ്തപ്പോൾ തേങ്ങാ കൊണ്ട് പോയ ആളെ വിവരം ലഭിച്ചു. തൊട്ടടുത്ത പ്രദേശത്തുകരനാണ് മോഷ്ടാവ്. മോഷ്ടിച്ച തേങ്ങ 5000 രൂപക്ക് വിറ്റതായും കിട്ടിയ പൈസക്ക് മദ്യപിച്ചതായും ഇയാൾ ഉടമസ്ഥരോട് പറഞ്ഞത്രേ. ബാക്കിയുണ്ടായിരുന്ന 2500 രൂപ ഉടമസ്ഥർക്ക് നൽകി. ബാക്കി തുക പിന്നീട് നൽകാമെന്ന ഉറപ്പിൽ വിട്ടയച്ചു....
Local news

ചീർപ്പിങ്ങൽ ഇമ്പിച്ചിബാവ റോഡ് ഞായറാഴ്ച നാടിന് സമർപ്പിക്കും

കൊടിഞ്ഞി: കാളംതുരുത്തി ചീർപ്പിങ്ങൽ നിലാംകുണ്ട് ഭാഗത്ത് താമസിക്കുന്ന ആളുകളുടെ ചിരകാല സ്വപ്നമായിരുന്ന ഗതാഗത സൗകര്യമുള്ള റോഡ് എന്നത് പൂവണിയുന്നു . ജനങ്ങളുടെ പങ്കാളിത്തത്തോടുകൂടി യാഥാർത്ഥ്യമായ റോഡ് സഖാവ് ഇ കെ ഇമ്പിച്ചിബാവ റോഡ് എന്ന നാമധേയത്തിൽ ഏഴാം തീയതി വൈകുന്നേരം നാലുമണിക്ക് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ ജയൻ ഉദ്ഘാടനം ചെയ്യും....
error: Content is protected !!