Tag: chelekkara

പാലക്കാട് റെക്കോര്‍ഡിട്ട് രാഹുല്‍, ചേലക്കര ചുവപ്പിച്ച് പ്രദീപ്, വയനാട്ടില്‍ കൊടുങ്കാറ്റായി പ്രിയങ്ക
Kerala

പാലക്കാട് റെക്കോര്‍ഡിട്ട് രാഹുല്‍, ചേലക്കര ചുവപ്പിച്ച് പ്രദീപ്, വയനാട്ടില്‍ കൊടുങ്കാറ്റായി പ്രിയങ്ക

മലപ്പുറം : സംസ്ഥാനത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ പാലക്കാട് റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയമുറപ്പിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. 18669 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ വിജയമുറപ്പിച്ചത്. പത്തനംതിട്ടയില്‍ നിന്ന് പാലക്കാട്ടേക്ക് എത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇനി നിയമസഭയിലേക്ക്. ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപ് വിജയിച്ചു. 12122 ഭൂരിപക്ഷത്തിലാണ് പ്രദീപ് നിയമസഭാ ടിക്കറ്റ് ഉറപ്പിച്ചത്. അതേസമയം വയനാടില്‍ മൃഗീയ ഭൂരിപക്ഷത്തിലേക്കാണ് പ്രിയങ്കാ ഗാന്ധി കുതിച്ചു കൊണ്ടിരിക്കുന്നത്. നിലവില്‍ മൂന്നര ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം പ്രിയങ്ക നേടി കഴിഞ്ഞു. പാലക്കാട് യുഡിഎഫ് - 57912 ബിജെപി - 39243 എല്‍ഡിഎഫ് - 37046 ഭൂരിപക്ഷം - 18669 ചേലക്കര എല്‍ഡിഎഫ് - 64259 യുഡിഎഫ് - 52137 ബിജെപി - 33354 ഭൂരിപക്ഷം - 12122 വയനാട്...
Kerala

ചെങ്കോട്ടയാണ് ഈ ചേലക്കര ; പ്രദീപിന്റെ ഭൂരിപക്ഷം 10,000 കടക്കുമെന്ന് കെ രാധാകൃഷ്ണന്‍ ; ലീഡ് നില മാറി മറഞ്ഞ് പാലക്കാട് ; വയനാടിന്റെ പ്രിയങ്കരിയായി പ്രിയങ്ക, ലീഡ് രണ്ട് ലക്ഷം കടന്നു

തൃശൂര്‍: ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ് വമ്പന്‍ കുതിപ്പ് നടത്തുമ്പോള്‍ ചെങ്കോട്ടയാണ് ഈ ചേലക്കര എന്ന് കെ രാധാകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പ്രദീപിന്റെ ഭൂരിപക്ഷം 10,000 കടക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. സര്‍ക്കാര്‍ വിരുദ്ധ നിലപാട് ഇല്ലെന്നും സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഒപ്പമാണെന്നും അത് അനുഭവിച്ചറിഞ്ഞവരാണ് ജനങ്ങളെന്നും അദ്ദേഹം പ്രതികരിച്ചു. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ അപ്രസക്തയാക്കി കൊണ്ടാണ് പ്രദീപിന്റെ മുന്നേറ്റം. 9281 വോട്ടിന്റെ ലീഡാണ് പ്രദീപിന്റെ ഭൂരിപക്ഷം അതേസമയം പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ലീഡ് നില മാറി മറിയുകയാണ്. നേരത്തെ ബിജെപി മൂന്നിലായിരുന്നുവെങ്കിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ലീഡ് തിരിച്ച് പിടിക്കുന്ന കാഴ്ചയാണ് കാണുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ രാഹുല്‍ മ...
Kerala

വാ പോയ കോടാലിയെ എന്തിന് പേടിക്കണം : തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം മറികടന്ന് പിവി അന്‍വറിന്റെ വാര്‍ത്താസമ്മേളനം ; നാടകീയ രംഗങ്ങള്‍

ചേലക്കര : തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം മറികടന്ന് പി.വി.അന്‍വര്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങള്‍. മുന്നണികള്‍ തുക ചെലവാക്കിയതില്‍ കമ്മിഷന്‍ നടപടി എടുക്കുന്നില്ല എന്നു പറയാനായിരുന്നു വാര്‍ത്താസമ്മേളനം. താന്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് അന്‍വര്‍ വാര്‍ത്താസമ്മേളനവുമായി മുന്നോട്ട് വന്നത്. ചട്ടലംഘനമാണെന്നു പറയാന്‍ വന്ന ഉദ്യോഗസ്ഥനെ അന്‍വര്‍ തിരിച്ചയച്ചു. ചട്ടം കാണിക്കാന്‍ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു. വാ പോയ കോടാലിയെ പിണറായി എന്തിനാണ് പേടിക്കുന്നതെന്നും അന്‍വര്‍ ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് പൊലീസ് തന്റെ വാര്‍ത്താ സമ്മേളനം തടയുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്തിനാണ് പിണറായി ഭയക്കുന്നതെന്ന് അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. ഇന്ന് പ്രചരണം നടത്തരുതെന്ന് ചട്ടം പറയുന്നില്ല. കോണ്‍ഗ്രസില്‍ നിന്ന് വന്ന ഏതോ ഒരു അലവലാതി...
Kerala

വയനാട്, ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: വയനാട് ലോക്‌സഭാ മണ്ഡലത്തിലെയും ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലെയും ഉപതിരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചു. വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നവംബര്‍ 13ന് നടക്കും. എല്ലായിടങ്ങളിലും വോട്ടെണ്ണല്‍ നവംബര്‍ 23ന് നടക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലും ചേലക്കര എംഎല്‍എയും മന്ത്രിയുമായിരുന്ന കെ രാധാകൃഷ്ണനും ജയിച്ച് ലോക്‌സഭാംഗങ്ങളായതോടെയാണ് രണ്ട് നിയമസഭാ സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. റായ്ബറേലി, വയനാട് എന്നീ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് ജയിച്ച് രാഹുല്‍ ഗാന്ധി വയനാട് ഒഴിഞ്ഞതോടെയാണ് അവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ...
Kerala

ഉപതെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി ; പ്രഖ്യാപനം ഉടന്‍

തിരുവനന്തപുരം: വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളുടെ തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ്. സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും ഉടനുണ്ടാകും. പാലക്കാട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ രമ്യ ഹരിദാസുമായിരിക്കും സ്ഥാനാര്‍ത്ഥികളാകുക. വയനാട്ടില്‍ നേരത്തെ തന്നെ പ്രിയങ്ക ഗാന്ധിയെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരുന്നു. സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് നല്‍കിയ പട്ടികയില്‍ ഓരോ മണ്ഡലത്തിലും ഓരോ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ മാത്രമാണ് നല്‍കിയത്. സിപിഎം സ്ഥാനാര്‍ത്ഥിയായി ചേലക്കരയില്‍ യുആര്‍ പ്രദീപ് മത്സരത്തിനിറങ്ങാനാണ് സാധ്യത. പാലക്കാട് ബിനുമോള്‍ക്കൊപ്പം മറ്റുള്ളവരെയും സിപിഎം പരിഗണിക്കുന്നുണ്ട്. വയനാട്ടില്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി ആര് വരുമെന്ന ആകാംക്ഷയും നിലനില്‍ക്കുന്നുണ്ട്...
Kerala

10 വയസുകാരനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍ : ചേലക്കരയില്‍ 10 വയസുകാരനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേലക്കര ചീപ്പാറ സ്വദേശി ചീപ്പാറ വീട്ടില്‍ സിയാദ് ഷാജിത ദമ്പതികളുടെ മകനും ചേലക്കര എസ്എംടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ആസിം സിയാദിനെയാണ് ചൊവ്വാഴ്ച രാത്രിയോടെ വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ ഉടന്‍ ചേലക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചേലക്കര പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ ആരംഭിച്ചു. ...
error: Content is protected !!