Tag: Chemmad busstand

ചെമ്മാട് ബസ് സ്റ്റാൻഡിൽ കുഴൽപണവുമായി യാത്രക്കാരൻ പിടിയിൽ
Crime

ചെമ്മാട് ബസ് സ്റ്റാൻഡിൽ കുഴൽപണവുമായി യാത്രക്കാരൻ പിടിയിൽ

തിരൂരങ്ങാടി : കുഴൽപണവുമായി യാത്രക്കാരൻ ചെമ്മാട് ബസ് സ്റ്റാൻഡിൽ പോലീസിന്റെ പിടിയിലായി. കൊടുവള്ളി സ്വദേശി ചെവിടകം പാറക്കൽ അബ്ദുൽ മജീദ് (57) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 1495500 രൂപ പിടികൂടി. വിവിധ ആളുകൾക്ക് വിതരണം ചെയ്യാൻ എത്തിച്ച കുഴൽപ്പണം ആണെന്ന് പോലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ ഡാൻസഫ് സംഘവും തിരൂരങ്ങാടി എസ് ഐ സുജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവുമാണ് പിടികൂടിയത്....
Other

ചെമ്മാട് ബസ് സ്റ്റാൻഡിൽ അപകട ഭീഷണി, സുരക്ഷക്കായി സ്ഥാപിച്ച സ്റ്റോപ്പറുകൾ പൊളിച്ചു നീക്കി

യാത്രക്കാരുടെ ജീവന് ഭീഷണിയായി ചെമ്മാട് പുതിയ ബസ് സ്റ്റാന്റിലെ 'പുത്തന്‍' നിയമലംഘനങ്ങള്‍ ചെമ്മാട് പുതുതായി ഉദ്ഘാടനം ചെയ്ത കൊണ്ടാണത്ത് ബസ് സ്റ്റാന്റില്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായി സ്ഥാപിച്ച സ്‌റ്റോപ്പറുകള്‍ പൊളിച്ച് നീക്കിയതായി പരാതി. ബസ്സുകള്‍ നിയന്ത്രണം നഷ്ടപ്പെട്ട് ജനങ്ങള്‍ക്കിടയിലേക്ക് ഇടിച്ചു കയറാതിരിക്കാന്‍ ആണ് സ്റ്റോപ്പറുകള്‍ സ്ഥാപിച്ചത്. വരമ്പുകളായാണ് ചെമ്മാട് കൊണ്ടാണത്ത് ബസ് സ്റ്റാന്റില്‍ സ്റ്റോപ്പറുകള്‍ നിര്‍മിച്ചത്. യാത്രക്കാരുടെ സുരക്ഷക്കായി ബസ് സ്റ്റാന്റുകളില്‍ ഇത്തരത്തിൽ സ്റ്റോപ്പറുകൾ വേണമെന്ന് നിർദേശമുണ്ട്. സ്റ്റോപ്പറുകള്‍ നിര്‍മിച്ചാല്‍ മാത്രമാണ് ബസ് സ്റ്റാന്റുകള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിക്കുന്നത്. ചെമ്മാട് ബസ്സ്റ്റാന്റില്‍ ഉദ്ഘാടന ദിവസവും അനുമതി ലഭിക്കുന്ന വേളയിലും സ്റ്റോപ്പറുകള്‍ ഉണ്ടായിരുന്നു. ഉദ്ഘാടന ശേഷം സ്റ്റാന്റിലെ മുഴുവന്‍ സ്റ്റോപ്പറുകളും പൊളിച്ച് നീ...
error: Content is protected !!