Thursday, July 31

Tag: Chemmad national english medium school

ഹലോ ഇംഗ്ലീഷ് പദ്ധതിക്ക് തുടക്കമിട്ടു
Local news

ഹലോ ഇംഗ്ലീഷ് പദ്ധതിക്ക് തുടക്കമിട്ടു

ചെമ്മാട്: വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ലാംഗ്വേജ് കമ്മ്യൂണിക്കേഷൻ മെച്ചപ്പെടുത്തുന്നതിന് വേണ്ടി ആവിഷ്കരിച്ച സമഗ്ര പദ്ധതിയായ ഹലോ ഇംഗ്ലീഷ് നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. സ്കൂൾ പ്രിൻസിപ്പൽ മുഹിയുദ്ദീൻ, അഡ്മിനിസ്ട്രേറ്റീവ് മാനേജർ റഹീം മാസ്റ്റർ ചുഴലി, എന്നിവർ ചേർന്ന് ഏഴാം ക്ലാസ് കൺവീനർ ഹുസൈൻ സാറിന് പ്രോഗ്രാം ചാർട്ട് നൽകി ഉദ്ഘാടനകർമ്മം നിർവഹിച്ചു. യുപി വിഭാഗം എച്ച്.ഒ.ഡി മുസവിർ പദ്ധതി വിശദീകരിച്ചു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കൺവീനർ അനൂപ്,ഇംഗ്ലീഷ് ക്ലബ്‌ അംഗങ്ങളായ ഷെറിൻ, ഷിബില, സെനിയ, സുജന, നാജിഹ, രമ്യ, സാലിം, റഫീഖ് അലി, പ്രജീഷ് എന്നിവർ സംസാരിച്ചു....
Local news

ബേപ്പൂർ സുൽത്താന്റെ ഉജ്ജ്വല ഓർമ്മകളുമായി ബഷീർ ദിനം ആചരിച്ചു

ചെമ്മാട് : ബേപ്പൂർ സുൽത്താൻ എന്ന പേരിൽ അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മകൾ ജ്വലിച്ചു നിൽക്കുന്ന ജൂലൈ 6. ബഷീർ ദിനത്തോടനുബന്ധിച്ച് ചെമ്മാട് നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം വേദിയുടെ കീഴിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. കഥാപാത്ര ആവിഷ്കാരം,അനുസ്മരണം, കഥാപാത്രങ്ങളുടെ ക്ലാസ് സന്ദർശനം, ലൈവ് ക്വിസ്, സ്കൂൾ വിദ്യാർത്ഥികൾ അഭിനയിച്ച ഇമ്മിണി ബല്ല്യ ഒന്ന്, അട്ട എന്നിവയുടെ ഡോക്യുമെന്ററി പ്രദർശനം എന്നിവ അരങ്ങേറി. പാത്തുമ്മയുടെ ആടുമായി കഥാപാത്രങ്ങൾ ക്ലാസ്റൂം സന്ദർശിച്ചത് കുട്ടികൾക്ക് നവ്യാനുഭവമായി. സ്കൂൾ പ്രിൻസിപ്പൾ മുഹിയുദ്ധീൻ, അഡ്മിനിസ്ട്രേറ്റീവ് മാനേജർ റഹീം മാസ്റ്റർ ചുഴലി എന്നിവർ സംസാരിച്ചു, മലയാളം വേദി അധ്യാപകരായ സാലിം, സുനിത,ബീന ഡി നായർ,ലിനു,ഹുസൈൻ,റാഹില, നാഫിയ ഷെറിൻ, സരിത, നദീറ, ബദ്റുദ്ധീൻ, ബീന എന്നിവർ നേതൃത്വം നൽകി....
Obituary

നാഷണൽ സ്കൂൾ വിദ്യാർഥി റിഫാദ് (17) അന്തരിച്ചു; സ്കൂളിന് ഇന്ന് അവധി

തിരൂരങ്ങാടി: ചെമ്മാട് കുബംകടവ് റോഡ് ചെറ്റാലി കുഞ്ഞികമ്മുവിൻ്റെ മകൻ മുഹമ്മദ്റിഫാദ് (17) അന്തരിച്ചു.ചെമ്മാട് നാഷണൽ സ്ക്കൂൾ പ്ലസ്ടു കൊമേഴ്സ് വിദ്യാർത്ഥിയും, ചെമ്മാട് ഖിദ്മത്തുൽ ഇസ്ലാം മദ്രസ പ്ലസ് ടു വിദ്യാർത്ഥിയുമാണ്.മയ്യിത്ത് നിസ്ക്കാരം 10.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽഉമ്മ നസീറ. സഹോദരിമാർ: ഫാത്തിമ റഫ്ന,ഫാത്തിമ റുഷ്ദ. വിദ്യാർ ഥി യുടെ മരണത്തെ തുടർന്ന് വെള്ളിയാഴ്‌ച നാഷണൽ സ്കൂളിന് അവധി ആണെന്ന് സ്കൂൾ അധികൃതർ അറിയിച്ചു....
error: Content is protected !!