Tag: Chemmad new busstand

ചെമ്മാട് പുതിയ ബസ് സ്റ്റാൻഡ് മെയ് 9 മുതൽ
Other

ചെമ്മാട് പുതിയ ബസ് സ്റ്റാൻഡ് മെയ് 9 മുതൽ

തിരൂരങ്ങാടി നഗരസഭയില്‍ ചെമ്മാട് പുതുതായി നിര്‍മിച്ച മുനിസിപ്പല്‍ ബസ്സ്റ്റാന്റ് മെയ് 9ന് 4 മണിക്ക് തുറന്നുകൊടുക്കാന്‍ നഗരസഭ കൗണ്സിൽ തീരുമാനിച്ചു. ചെമ്മാട് ബ്ലോക്ക് റോഡിലാണ് പുതിയ സ്റ്റാൻഡ്. ബസ് സ്റ്റാൻഡ് ഉദ്ഘടനത്തോട് അനുബന്ധിച്ച് , ചെമ്മാട് ടൗണിൽ നേരത്തെ തീരുമാനിച്ച പ്രകാരമുള്ള ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ബസ് സ്റ്റാണ്ടിലേക്ക് മിനി സിവിൽ സ്റ്റേഷൻ റോഡ് വഴിയാണ് കയറേണ്ടത്. വില്ലേജ് ഓഫീസ് ജംക്ഷൻ വഴിയാണ് സ്റ്റാൻഡിൽ നിന്നു പുറത്തിറങ്ങേണ്ടത്. നഗരസഭയില്‍ കിടപ്പിലായവര്‍ക്ക് വാതില്‍ പ്പടി സേവനങ്ങള്‍ ലഭ്യമാക്കാനും കൗണ്സിൽ യോഗം തീരുമാനിച്ചു. ഏപ്രില്‍ 30ന് ഫയല്‍ അദാലത്ത് നടത്താന്‍ തീരുമാനിച്ചു.ഇത് സംബന്ധിച്ച് ചേര്‍ന്ന സ്റ്റിയറിഗ് യോഗത്തില്‍ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സി.പി സുഹ്‌റാബി, ഇഖ്ബാല്‍ കല്ലുങ്ങല്‍, സിപി ഇസ്മായില്‍, എം സുജിനി, ഇപി ബാവ. വഹ...
error: Content is protected !!