സൈനുല്‍ ഉലമായുടെ വേര്‍പാടിന് നാളേക്ക് ആറ് വര്‍ഷം: നിത്യസ്മരണക്കായി ദാറുല്‍ഹുദായില്‍ ഗ്രന്ഥാലയം
തിരൂരങ്ങാടി: ദീര്‍ഘകാലം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ജന.സെക്രട്ടറിയും ദാറുല്‍ഹുദായുടെ പ്രിന്‍സിപ്പാലും പിന്നീട് സര്‍വകലാശാലയുടെ പ്രോ.ചാന്‍സലറുമായിരുന്ന സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ വേര്‍പാടിന് നാളേക്ക് ആറു വര്‍ഷം തികയുന്നു. മൂന്ന് പതിറ്റാണ്ട് കാലം താന്‍ അറിവു പകര്‍ന്ന ദാറുല്‍ഹുദാ കാമ്പസില്‍ അദ്ദേഹത്തിന്റെ അക്ഷര സ്മരണകള്‍ക്കായി പണിത ലൈബ്രറി, ഡിജിറ്റല്‍ ലാബ്, റീഡിങ് റൂം, സെമിനാര്‍ ഹാള്‍ എന്നിവ ഉള്‍കൊള്ളുന്ന സൈനുല്‍ ഉലമാ സ്മാരക ദാറുല്‍ഹിക്മ സമുച്ചയത്തിന്റെ ഉദ്ഘാടനം നാളെ (13 തിങ്കള്‍) വൈകീട്ട് ഏഴിന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ലൈബ്രറി, റീഡിങ് റൂം നിലയുടെ ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി നടത്തും. സെമിനാര്‍ ഹാള്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയും ഡിജിറ്റല്‍ ലൈബ്രറി കെ.പി.എ മജീദ് എം.എല്‍.എയും ഉദ്ഘാടനം ചെയ്യും....