Monday, December 1

Tag: Chettiyamkinar

ചെട്ടിയാംകിണറിൽ പെരുമണ്ണ ക്ലാരി പഞ്ചായത്ത് പതിനഞ്ചാം വാർഡ് മുസ്ലിം ലീഗ് സ്ഥാനാർഥി ഷഹീമ മൻസൂറിൻ്റെ പോസ്റ്റർ പ്രകാശനം
Other

ചെട്ടിയാംകിണറിൽ പെരുമണ്ണ ക്ലാരി പഞ്ചായത്ത് പതിനഞ്ചാം വാർഡ് മുസ്ലിം ലീഗ് സ്ഥാനാർഥി ഷഹീമ മൻസൂറിൻ്റെ പോസ്റ്റർ പ്രകാശനം

പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് മുസ്ലിം ലീഗ് സ്ഥാനാർഥി ഷഹീമ മൻസൂറിൻ്റെ പോസ്റ്റർ പ്രകാശനം ചെട്ടിയാംകിണർ ടൗണിൽ മുസ്ലിം ലീഗ് നേതാക്കൾ നിർവഹിച്ചു.​ചെട്ടിയാംകിണർ ടൗണിൽ നടന്ന ചടങ്ങിൽ വാർഡ് പ്രസിഡൻ്റ് ഏലായി അലവി കുട്ടി ഹാജി, ടൗൺ കമ്മിറ്റി സെക്രട്ടറി സി.സി. സൈതലവി, പ്രവാസിലീഗ് പഞ്ചായത്ത് സെക്രട്ടറി റഷീദ് ഏലായി എന്നിവർക്ക് പുറമെ പി.എം. നൗഷാദലി, കെ.കെ. കുഞ്ഞിമൊയ്‌ദീൻ, കെ.കെ. മുസ്തഫ, കെ.കെ. ഹുസൈൻ, സി.സി. അഷ്‌റഫ്‌, ബാജി മോൻ, സി.കെ. ഷാഫി, ഷരീഫ് തുടങ്ങിയ പ്രമുഖ നേതാക്കളും പങ്കെടുത്തു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശക്തി പകരുന്നതിൻ്റെ ഭാഗമായാണ് പോസ്റ്റർ പ്രകാശനം നടന്നത്...
Crime

മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവിനെ റിമാൻഡ് ചെയ്തു

കല്‍പ്പകഞ്ചേരി : ക്ലാരി ചെട്ടിയാംകിണറില്‍ വീടിനുളളില്‍ മക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കുറ്റിപ്പാല ചെട്ടിയാംകിണർ സ്വദേശി നാക്കുന്നത്ത് റാഷിദ് അലിയാണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. ഇയാള്‍ക്കെതിരെ ​ഗാർഹിക പീഡന കുറ്റവും ചുമത്തും. കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് റാഷിദ് അലിയുടെ ഭാര്യ സഫ്‌വ (26), മക്കളായ മര്‍ഷീഹ (4), മറിയം (1) എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സഫ്‌വയെ തൂങ്ങി മരിച്ച നിലയിലും കുട്ടികളെ ഷാള്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയ നിലയിലുമായിരുന്നു. പുലര്‍ച്ചെ 5.30ഓടെയായിരുന്നു സംഭവം. ഇരുവർക്കുമിടയിൽ പ്രശ്‌നങ്ങളുണ്ടായിരുന്നതായും ഇതാണ് കുട്ടികളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാൻ സഫ്‌വയെ പ്രേരിപ്പിച്ചതെന്നുമാണ് പൊലീസ് കണ്ടെത്തൽ. മാനസിക പീഡനം താങ്ങാനാകുന്നില്ലെന്നും മരിക്കുകയാണെന്നും വാട്ട്സ്ആപ്പിൽ ശബ്ദ സന്...
Crime

ചെട്ടിയാംകിണറിൽ യുവതിയും പിഞ്ചുമക്കളും മരിച്ച നിലയിൽ

കോഴിച്ചെന : ഉമ്മയെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. കോഴിച്ചെന നാക്കുന്നത്ത് (പാങ്ങാട്ട്) റാഷിദ് അലിയുടെ ഭാര്യ സഫ്‌വ (26), മക്കളായ ഫാത്തിമ മർസീഹ (4), മറിയം (ഒരു വയസ്സ്) എന്നിവരാണ് മരിച്ചത്. മക്കളെ ഒരു മുറിയിൽ മരിച്ച നിലയിലും സഫ്വയെ മറ്റൊരു മുറിയിൽ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്തതാകുമെന്നാണ് നിഗമനം. വാതിൽ തുറക്കാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടത്. കല്പകഞ്ചേരി പോലീസ് സംഭവസ്ഥലത്ത് എത്തി....
error: Content is protected !!