Friday, September 5

Tag: chhattisgarh

ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം ; എല്‍ഡിഎഫ് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു
Local news

ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം ; എല്‍ഡിഎഫ് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

തിരൂരങ്ങാടി: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് തിരൂരങ്ങാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. ചെമ്മാട് വെച്ച് സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി എം സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. സി പി അബ്ദുല്‍ വഹാബ് അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ കമ്മിറ്റി അംഗം വി പി സോമസുന്ദരന്‍, ഏരിയ സെക്രട്ടറി തയ്യില്‍ അലവി, അഡ്വ: സി ഇബ്രാഹിംകുട്ടി, കെ രാമദാസ്, എം പി ഇസ്മായില്‍, സി പി അബ്ദുല്‍ ലത്തീഫ്, തേനത്ത് സെയ്ത് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു....
Kerala, National

ഒമ്പത് ദിവസത്തെ ജയില്‍വാസത്തിന് ശേഷം ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ പുറത്തേക്ക്; എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചു

ദില്ലി : ഒമ്പത് ദിവസത്തെ ജയില്‍വാസത്തിന് ശേഷം ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം. ബിലാസ്പുര്‍ എന്‍ഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകാംഗമായ സിസ്റ്റര്‍ പ്രീതി മേരി എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ജാമ്യത്തെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ത്തില്ല. ജാമ്യത്തെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വം കഴിഞ്ഞ ദിവസം സംസ്ഥാന നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ജാമ്യത്തിനായി ഉന്നയിച്ച വാദങ്ങളെ പ്രോസിക്യൂഷന്‍ പൂര്‍ണമായി ഖണ്ഡിച്ചിരുന്നില്ല. സാങ്കേതികമായി മാത്രമാണ് സര്‍ക്കാര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തത്. കേസ് അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചിരുന്നു. മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങള്‍ ആരോപിച്ച് ഒന്‍പത് ദിവസ...
Kerala, National

കന്യാസ്ത്രീകള്‍ നിരപരാധികള്‍ എന്ന് ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടികള്‍ : ഇറങ്ങി തിരിച്ചത് സ്വന്തം ഇഷ്ട പ്രകാരം, അകാരണമായി ആക്രമിച്ചു, കന്യാസ്ത്രീകള്‍ക്കെതിരെ മൊഴി കൊടുക്കാന്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചു, മൊഴിയില്‍ പറയാത്ത കാര്യങ്ങള്‍ പൊലീസ് കൂട്ടിച്ചേര്‍ത്തു ; നിര്‍ണായകമായി പെണ്‍കുട്ടികളുടെ വെളിപ്പെടുത്തല്‍

ദില്ലി: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി കന്യാസ്ത്രീകള്‍ക്ക് ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടികള്‍. അറസ്റ്റിലായ മലയാളികളായ കന്യാസ്ത്രീകള്‍ നിരപരാധികള്‍ ആണെന്ന് പെണ്‍കുട്ടികള്‍ ആവര്‍ത്തിച്ചു. ആരും നിര്‍ബന്ധിച്ചില്ലെന്നും ഇറങ്ങിത്തിരിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പെണ്‍കുട്ടികള്‍ ഇക്കാര്യം വ്യക്തമാക്കിയത്. പൊലീസ് പറയുന്നത് വ്യാജമാണ്. അകാരണമായി ആക്രമിച്ചു. 5 വര്‍ഷമായി ക്രിസ്തു മതത്തില്‍ വിശ്വസിക്കുകയാണ്. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കന്യാസ്ത്രീകള്‍ക്കെതിരെ മൊഴികൊടുക്കാന്‍ നിര്‍ബന്ധിച്ചു. റെയില്‍വെ സ്റ്റേഷനില്‍ വച്ച് ആക്രമിച്ചു. കന്യാസ്ത്രീകള്‍ക്ക് നീതി ലഭിക്കണം. ജോലിക്ക് വേണ്ടിയാണ് മാതാപിതാക്കളുടെ സമ്മതത്തോടെ പോയത്. പൊലീസ് ഞങ്ങള്‍ പറഞ്ഞത് കേള്‍ക്കാതെയാണ് കേസില്‍ മതപരിവര...
Kerala, National

ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവം ; ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍, ബജ്‌റംഗ്ദള്‍ വാദത്തെ അനുകൂലിച്ച് പ്രോസിക്യൂഷന്‍

റായ്പുര്‍: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഛത്തീസ്ഗഡ് സര്‍ക്കാര്‍. ജാമ്യാപേക്ഷ സെഷന്‍സ് കോടതിയുടെ പരിഗണനയിലെത്തിയപ്പോള്‍ ജാമ്യം നല്‍കരുതെന്ന ബജ്‌റംഗ്ദള്‍ അഭിഭാഷകന്റെ വാദത്തെ പബ്ലിക് പ്രോസിക്യൂഷന്‍ അനുകൂലിച്ചു. കേസ് സെഷന്‍സ് കോടതി അല്ല പരിഗണിക്കേണ്ടത് എന്നാണ് ഇരുവരും നിലപാട് അറിയിച്ചത്. ജാമ്യം നല്‍കരുതെന്ന് പൊലീസും വാദിച്ചു. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ തയ്യാറാകാതെ ബിലാസ്പുര്‍ എന്‍ഐഎ കോടതിയിലേക്ക് മാറ്റികൊണ്ടുള്ള ഛത്തീസ്ഗഡ് സെഷന്‍സ് കോടതിയുടെ ഉത്തരവിന്റെ പകര്‍പ്പ് പുറത്ത് വന്നു. കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കിയാല്‍ ഇനിയും മത പരിവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കുമെന്നും നാട്ടില്‍ കലാപം ഉണ്ടാകുമെന്നും ബജ്‌റംഗ്ദള്‍ അഭിഭാഷകന്‍ വാദിച്ചു. കേസില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്നും ആവശ്യപ്പെട്ടു. ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച...
Kerala

മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി

ദുര്‍ഗ് : ഛത്തീസ്ഗഡില്‍ മനുഷ്യകടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്ത രണ്ട് മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി. രണ്ട് കന്യാസ്ത്രീകളും ദുര്‍ഗിലെ സെന്‍ട്രല്‍ ജയിലില്‍ തുടരും. സെഷന്‍ കോര്‍ട്ടിലേക്കാണ് ഇനി ജാമ്യാപേക്ഷ സംബന്ധിച്ച നടപടികള്‍ എത്തുന്നത്. അങ്കമാലി എളവൂര്‍ ഇടവകാംഗമായ സിസ്റ്റര്‍ പ്രീതി മേരി ഒന്നാം പ്രതിയും കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് രണ്ടാം പ്രതിയുമാണ്. സുഖ്മാന്‍ മണ്ഡാവി എന്നയാളാണ് മൂന്നാം പ്രതി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സഭയ്ക്ക് കീഴിലെ സ്ഥാപനങ്ങളിലേക്ക് ജോലിക്കായി മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ വന്ന രണ്ട് മലയാളി കന്യാസ്ത്രീകളെ ഛത്തീസ്ഗഡിലെ ദുർഗിൽ വെച്ച് അറസ്റ്റ് ചെയ്തത്. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നിവ ആരോപിച്ചാണ് ബജ്റംഗ്ദൾ പ്രവർത്തകർ ദുർഗ് റെയിൽവേ സ്റ്റേഷനിൽ തടഞ്ഞു വച്ചത്. കന്യാസ്ത്രീകൾക്ക് എതിരെ പോലീസ് ചുമത്തിയത് ഗുര...
National

കഴുത്ത് ഒടിഞ്ഞു, തലയോട്ടിയില്‍ മാത്രം 15 മുറിവുകള്‍, ഹൃദയം കീറി മുറിച്ചു, കരള്‍ 4 കഷ്ണം ആക്കി : മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയത് അതിക്രൂരമായി ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ഛത്തീസ്ഗഡ് : ബസ്തറില്‍ മാധ്യമപ്രവര്‍ത്തകന്‍ മുകേഷ് ചന്ദ്രക്കര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഞെട്ടിക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മുകേഷ് ചന്ദ്രാകറിനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഛത്തീസ്ഗഡില്‍ മാധ്യമപ്രവര്‍ത്തകന്‍ മുകേഷ് ചന്ദ്രാകറിനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തിന്റെ പല ഭാഗത്തും ഗുരുതര ഒടിവുകളും ആന്തരികാവയവങ്ങളില്‍ വരെ മുറിവുകള്‍ ഉള്ളതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുകേഷിന്റെ കഴുത്ത് ഒടിഞ്ഞതായും തലയോട്ടിയില്‍ മാത്രം 15 മുറിവുകള്‍ ഉള്ളതായും കണ്ടെത്തി. മുകേഷിന്റെ ഹൃദയം കീറി മുറിച്ചതായും കരള്‍ 4 കഷ്ണം ആക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വാരിയെല്ലുകളില്‍ മാത്രം അഞ്ച് ഒടിവുകളാണുള്ളത്. റോഡ് കോണ്‍ട്രാക്ടറായ സുരേഷ് ചന്ദ്രാകറിന്റെ വീടിന് പരിസരത്തുള്ള സെപ്റ്റിക് ടാങ്കില്‍ നിന്നാണ് 33 കാരനായ ...
National

റോഡ് നിര്‍മ്മാണത്തിലെ തകരാറിനേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെ കൊന്ന് വീട്ടിലെ വാട്ടര്‍ ടാങ്കില്‍ തള്ളി ; കരാറുകാരന്‍ പിടിയില്‍

ഛത്തീസ്ഗഡ് : ബസ്തറില്‍ മാധ്യമപ്രവര്‍ത്തകന്‍ മുകേഷ് ചന്ദ്രക്കര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതിയായ റോഡ് കരാറുകാരന്‍ പിടിയില്‍. റോഡ് കോണ്‍ട്രാക്ടറായ സുരേഷ് ചന്ദ്രാകറിനെ ഹൈദരബാദില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം റോഡ് കോണ്‍ട്രാക്ടറായ ഛട്ടന്‍ പാറയിലെ സുരേഷിന്റെ വീടിന് പരിസരത്തുള്ള സെപ്റ്റിക് ടാങ്കില്‍ നിന്ന് 33 കാരനായ മാധ്യമ പ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. മര്‍ദ്ദനമേറ്റ് മരിച്ച നിലയില്‍ യുവ മാധ്യമപ്രവര്‍ത്തകന്‍ മുകേഷ് ചന്ദ്രക്കറിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതിനു പിന്നാലെ കരാറുകാരന്‍ സഹോദരന്‍മാര്‍ പിടിയിലായിരുന്നു. ഇന്നാണ് സുരേഷ് ചന്ദ്രാകറിനെ പിടികൂടിയത്. ഡിസംബര്‍ 25 പ്രസിദ്ധീകരിച്ച വാര്‍ത്തയേ തുടര്‍ന്ന് ബിജാപൂരിലെ റോഡ് നിര്‍മ്മാണത്തിലെ തകരാറിനേക്കുറിച്ച് അന്വേഷണം ആരംഭിച്ചതിലെ പക മൂലമാണ് കൊലപാതകമെന്നാണ് ലഭ്യമാകുന്ന വിവരം. ജനുവരി 1നായിരുന്നു മുകേഷ് ചന്ദ്രക്കറിനെ കാണാതാ...
error: Content is protected !!