Tag: chrome

2024 മുതല്‍ ഗൂഗിളിന്റെ ഈ സേവനം അവസാനിക്കും ; ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ്
Other, Tech

2024 മുതല്‍ ഗൂഗിളിന്റെ ഈ സേവനം അവസാനിക്കും ; ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ്

2024 ജനുവരി നാല് മുതല്‍ ക്രോമില്‍ ഇന്റര്‍നെറ്റ് തേഡ് പാര്‍ട്ടി കുക്കീസിന് വിലക്കേര്‍പ്പെടുത്തി ഗൂഗിള്‍. ഉപഭോക്താവിന്റെ ബ്രൗസിങ് ഹിസ്റ്ററി, ലൊക്കേഷന്‍, ഉപകരണം സംബന്ധിച്ച വിവരങ്ങള്‍ പുറത്താവാനും ബ്രൗസറിന്റെ പ്രവര്‍ത്തന വേഗം കുറയാനും കുക്കീസ് കാരണമാകാറുണ്ട്. സൈബര്‍ ആക്രമണങ്ങള്‍ക്കും കുക്കീസ് സഹായിക്കപ്പെടാറുണ്ട്. ഇത്തരം കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് 2024 ഓടെ തേഡ് പാര്‍ട്ടി കുക്കീസ് ഒഴിവാക്കാന്‍ ഗൂഗിള്‍ ശ്രമിക്കുന്നത്. 2019 ല്‍ തന്നെ കുക്കീസ് ഉപയോഗിച്ചുള്ള പരസ്യ വിതരണ രീതികളും ട്രാക്കിങും അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഗൂഗിള്‍ ആരംഭിച്ചിരുന്നുവെന്നാണ് സൂചന. ബ്രൗസറുകള്‍ വഴി ഓരോ വെബ്‌സൈറ്റ് സന്ദര്‍ശിക്കുമ്പോഴും ആ വെബ്സൈറ്റുകള്‍ ബ്രൗസറില്‍ ശേഖരിക്കുന്ന ഡാറ്റയാണ് കുക്കീസ്. ഇത് ഉപയോഗിച്ചാണ് ഉപഭോക്താക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍ ഒരു പരിധി വരെ സൈറ്റുകള്‍ തിരിച്ചറിയുന്നത്. പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാ...
error: Content is protected !!