Tag: Club

പെയിന്‍ ആന്‍ഡ് പാലിയേറ്റീവിന് സ്പാര്‍ട്ടന്‍സ് ക്ലബിന്റെ ഫണ്ട് കൈമാറ്റവും ക്ലബ്ബുകളെ ആദരിക്കലും സംഘടിപ്പിച്ചു
Health,, Information

പെയിന്‍ ആന്‍ഡ് പാലിയേറ്റീവിന് സ്പാര്‍ട്ടന്‍സ് ക്ലബിന്റെ ഫണ്ട് കൈമാറ്റവും ക്ലബ്ബുകളെ ആദരിക്കലും സംഘടിപ്പിച്ചു

എആർ നഗർ: പുകയൂര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ധന ശേഖരണാര്‍ത്ഥം സ്പാര്‍ട്ടന്‍സ് ക്ലബ് നടത്തിയ ബിരിയാണി ചലഞ്ചിന്റെ ഫണ്ട് കൈമാറ്റവും ക്ലബ്ബുകളെ ആദരിക്കലും സംഘടിപ്പിച്ചു. ചടങ്ങ് ഏര്‍ നഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാവുങ്ങല്‍ ലിയാഖത്തലി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ഇബ്രാഹിം മൂഴിക്കന് അധ്യക്ഷത വഹിച്ചു. പി പി അബ്ദുസമദ്, ഡോ: കാവുങ്ങല്‍ മുഹമ്മദ്, കെ കെ മുസ്തഫ, കെ.എം പ്രദീപ്കുമാര്‍, സി.കെ ജാബിര്‍, സര്‍ഫാസ് ചെമ്പന്‍,കെ ടി അബ്ദുല്ലത്തീഫ് ,പി പി മൊയ്തീന്‍ തുടങ്ങിയവര്‍ സംസാരിച്ചു, ചടങ്ങില്‍ പാലിയേറ്റീവിനുള്ള ഉപകരണങ്ങളും കൈമാറി...
Sports

പരപ്പനങ്ങാടി കേരളോത്സവം – അത്ലറ്റിക് മീറ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് പരപ്പനാട് വാക്കേഴ്സ് ക്ലബ്ബിന്

പരപ്പനങ്ങാടി : പരപ്പനങ്ങാടി മുനിസിപ്പാലിറ്റി കേരളോത്സവത്തിൻ്റെ അത് ലറ്റിക് മീറ്റ്  ഓവറോൾ ചാമ്പ്യൻഷിപ്പ് പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ് കരസ്ഥമാക്കി. ചുടലപ്പറമ്പ് മൈതാനിൽ വച്ച് നടത്തിയ മീറ്റിൽ 173 പോയിൻറ് നേടിയാണ് പരപ്പനാട് വാക്കേസ് ക്ലബ് ഒന്നാം സ്ഥാനം നേടിയത്. 70 പോയിൻറ് നേടി സഹൃദയ  കോടപ്പാളി രണ്ടാം സ്ഥാനവും 24 പോയിന്റ് നേടി സി.എഫ്സി ചെട്ടിപ്പടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. രാവിലെ 6. 30 ന് 5000 മീറ്ററോടെ  ആയിരുന്നു മീറ്റിന്റെ തുടക്കം. ഈയിനത്തിൽ പരപ്പനാട് വാക്കേഴ്സ് ക്ലബ്ബിന്റെ ഫാബിഷ് ഒന്നാംസ്ഥാനം നേടി. തുടർന്ന് 26 ഇനങ്ങളിലായി 115 ഓളം കായിക താരങ്ങൾ പങ്കെടുത്തു. മുൻസിപ്പൽ ചെയർമാൻ ഉസ്മാൻ ജാവലിൻ എറിഞ്ഞ് മീറ്റ് ഉദ്ഘാടനം ചെയ്തു വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിസാർ അഹമ്മദ് അധ്യക്ഷത വഹിച്ചു. വൈകീട്ട് നടന്ന ഡിസ്കസ് ത്രോയിലൂടെ മീറ്റിന് പര്യവസാനമായി. തുടർന്ന് വിജയികൾക്ക് ട്രോഫികളും മെഡലുകള...
error: Content is protected !!