കുഞ്ഞുങ്ങളുടെ കാൽപാദ വൈകല്യ ചികിത്സ താലൂക് ആശുപത്രിയിൽ ആരംഭിച്ചു
ക്ലബ് ഫൂട്ട് ക്ലിനിക് ഉദ്ഘാടനവും പാലിയേറ്റീവ് ദിനാചരണവും സംഘടിപ്പിച്ചു.
തിരൂരങ്ങാടി താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ഡി.ഇ.ഐ.സി ക്ലിനിക്കിൽ പുതുതായി ആരംഭിച്ച ക്ലബ് ഫൂട്ട് ക്ലിനിക്കിന്റെ പ്രവർത്തനോദ്ഘാടനവും പാലിയേറ്റീവ് ദിനാചരണവും കെ.പി.എ മജീദ് എം എൽ എ നിർവ്വഹിച്ചു.
കുട്ടികളിലുണ്ടാകുന്ന ക്ലബ് ഫൂട്ട് ജനന വൈകല്യ നിർണ്ണയവും, ചികിത്സയും, പുനരധിവാസവും ഈ ക്ലിനിക്കിലൂടെ സാധ്യമാവും. ജില്ലയിൽ മഞ്ചേരി മെഡിക്കൽ കോളേജ്, തിരൂർ ജില്ലാ ആശുപത്രി, തിരൂരങ്ങാടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ആണ് ഈ ചികിത്സ ആരംഭിച്ചിട്ടുള്ളത്.
പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി വിവിധ സംഘടനകളും വ്യക്തികളും രോഗികൾക്കായി സംഭാവന നൽകിയ ഉപകരണങ്ങളും ഭക്ഷ്യ കിറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു.
നഗരസഭ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു, ആശുപത്രി സൂപ്രണ്ട് ഡോ: പ്രഭുദാസ് സ്വാഗതം പറഞ്ഞു. സി.പി സുഹറാബി (വൈസ് ചെയർ പെഴ...