Tag: CMDRF

സമ്മാനത്തുക ദുരന്തബാധിതര്‍ക്ക് നല്‍കി കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥി
university

സമ്മാനത്തുക ദുരന്തബാധിതര്‍ക്ക് നല്‍കി കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥി

പ്രബന്ധ മത്സരത്തിലെ സമ്മാനത്തുക വയനാട്ടിലെ ദുരന്തബാധിര്‍ക്ക് നല്‍കി കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥി. മലയാള പഠനവിഭാഗത്തിലെ കെ.ടി. പ്രവീണാണ് കഴിഞ്ഞ ദിവസം ഏറ്റുവാങ്ങിയ സമ്മാനത്തുക വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന് കൈമാറിയത്. പി.എം. താജ് അനുസ്മരണ സമിതി സംഘടിപ്പിച്ച ' പി.എം. താജിന്റെ നാടകലോകം ' പ്രബന്ധമത്സരത്തില്‍ ഒന്നാം സ്ഥാനം പ്രവീണ്‍ നേടിയിരുന്നു. അയ്യായിരം രൂപയാണ് സമ്മാനം ലഭിച്ചത്. വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ചെറിയൊരു തുക ആദ്യമേ തന്നെ പ്രവീണ്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയിരുന്നു. അതിനു ശേഷം ലഭിച്ച അവാര്‍ഡ് തുക കൂടി ദുരന്തബാധിതര്‍ക്കായി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. സര്‍വകലാശാലാ കാമ്പസ് എന്‍.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ദുരന്തബാധിതരെ സഹായിക്കാന്‍ അവശ്യസാധനങ്ങള്‍ സ്വരൂപിക്കുന്നുണ്ട്. പ്രവീണ്‍ കൈമാറിയ തുകയും എന്‍.എസ്.എസ് മുഖേ...
Malappuram

മലപ്പുറത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ വ്യാജ പ്രചരണ നടത്തിയതിന് 7 കേസുകള്‍

മലപ്പുറം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെക്കുറിച്ച് വ്യാജ പ്രചരണം നടത്തിയതില്‍ മലപ്പുറത്ത് 7 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്‍ഥനയ്‌ക്കെതിരെ സമൂഹമാധ്യമം വഴി പ്രചാരണം നടത്തിയതിന് ഭാരതീയ ന്യായ സംഹിത, ദുരന്തനിവാരണ നിയമം, കേരള പൊലീസ് ആക്ട് എന്നിവയിലെ വകുപ്പുകള്‍ ചേര്‍ത്താണ് മലപ്പുറം, കരിപ്പൂര്‍, നിലമ്പൂര്‍, വണ്ടൂര്‍, കല്‍പകഞ്ചേരി, പെരിന്തല്‍മണ്ണ, പൊന്നാനി തുടങ്ങിയ സ്റ്റേഷന്‍ പരിധിയില്‍ കേസുകള്‍ എടുത്തത്. ദുരിതാശ്വാസ നിധിക്കെതിരെ വ്യജപ്രചരണം നടത്തിയതിന് ഒരാളെ ആലപ്പുഴയില്‍ നിന്ന് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കായംകുളം പെരിങ്ങാല ധ്വനി വീട്ടില്‍ അരുണ്‍(40) ആണ് അറസ്റ്റിലായത്. ...
Malappuram

സ്‌കോളര്‍ഷിപ്പ് ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി വിദ്യാര്‍ത്ഥികളായ സഹോദരങ്ങള്‍

വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ദുരിതബാധിതരെ സഹായിക്കാനായി തനിക്ക് എല്‍.കെ.ജി മുതല്‍ ലഭിച്ച സ്‌കോളര്‍ഷിപ്പുകള്‍ സ്വരൂക്കൂട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി വിദ്യാര്‍ത്ഥികളായ സഹോദരങ്ങള്‍. പാതാക്കര എ.യു.പി. സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്തിമ നഹ്ദിയ ഈയിനത്തില്‍ കൈവശമുള്ള 5200 രൂപയും സഹോദരനും താഴെക്കോട് പി.ടി.എം.എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് റിസ് വാന്റെ സ്‌കോളര്‍ഷിപ്പ് തുകയായ 4800 രൂപയും ചേര്‍ത്ത് ആകെ 10,000 രൂപയുടെ ഡ്രാഫ്റ്റ് കളക്ടറേറ്റിലെത്തി നഹ്ദിയ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന് കൈമാറി. പെരിന്തല്‍മണ്ണ പൊന്നിയാകുര്‍ശ്ശി സ്വദേശി കിഴിശ്ശേരിമണ്ണില്‍ ഹംസ സക്കീന ദമ്പതികളുടെ മക്കളാണ് ഇരുവരും. ...
error: Content is protected !!