Tag: co-operative bank

കോണ്‍ഗ്രസ് ഭരണസമിതി നേതൃത്വം നല്‍കുന്ന സഹകരണ ബാങ്കില്‍ ജീവനക്കാര്‍ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തു
Kerala, Other

കോണ്‍ഗ്രസ് ഭരണസമിതി നേതൃത്വം നല്‍കുന്ന സഹകരണ ബാങ്കില്‍ ജീവനക്കാര്‍ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തു

തൃശൂര്‍: കോണ്‍ഗ്രസ് ഭരണസമിതി നേതൃത്വം നല്‍കുന്ന പഴയന്നൂര്‍ കര്‍ഷക സര്‍വീസ് സഹകരണ ബാങ്കിന്റെ എളനാട് ബ്രാഞ്ചിലെ ജീവനക്കാര്‍ മുക്കുപണ്ടം പണയം വെച്ച് 7.50 ലക്ഷം രൂപ തട്ടിയെടുത്തു. സംഭവം വിവാദമായതിനെ തുടര്‍ന്ന് തട്ടിപ്പ് നടത്തിയ സീനിയര്‍ ക്ലാര്‍ക്ക് എംആര്‍ സുമേഷ്, കെകെ പ്രകാശന്‍ എന്നിവര്‍ക്കെതിരെ നടപടിയെടുത്തു. എംആര്‍ സുമേഷിനെ പ്യൂണായി തരം താഴ്ത്തുകയും പ്യൂണ്‍ കെകെ പ്രകാശന്റെ രണ്ട് ഇന്‍ക്രിമെന്റുകള്‍ സ്ഥിരമായി വെട്ടിക്കുറയ്ക്കുകയും ചെയ്തു. ജോലിയില്‍നിന്ന് രണ്ടുപേരെയും താല്‍ക്കാലികമായി മാറ്റി നിര്‍ത്തുകയും ചെയ്തു. നിലവില്‍ തട്ടിപ്പു നടത്തിയ രണ്ടുപേരെയും ഹെഡ് ഓഫീസിലേക്ക് മാറ്റി നിയമിച്ചിരിക്കുകയാണ്. കേരള കോ ഓപ്പറേറ്റീവ് സൊസൈറ്റി ആക്ടിന് വിരുദ്ധമായ നടപടികളാണ് ബാങ്കില്‍ നടന്നത്. മാനേജിങ് ഡയറക്ടര്‍ ശ്രീധരന്‍ പാലാട്ടിന് ലഭിച്ച രഹസ്യ വിവരമനുസരിച്ച് മിന്നല്‍ പരിശോധന നടത്തിയപ്പോഴാണ് തട്ടിപ്പ് കണ്ടെത്തി...
Local news, Other

പണമില്ലെന്ന് പറഞ്ഞ് നിക്ഷേപകരെ മടക്കി അയച്ച് തെന്നല സര്‍വീസ് ബാങ്ക് ; പ്രതിസന്ധിയിലായി നിക്ഷേപകര്‍ ; യുഡിഎഫ് ഭരണ സമിതിക്കെതിരെ തട്ടിപ്പ് ആരോപണം

തിരൂരങ്ങാടി : യുഡിഎഫ് ഭരിക്കുന്ന തെന്നല സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുന്നില്ലെന്ന് പരാതി. മക്കളുടെ കല്യാണത്തിനും ആശുപത്രി ആവശ്യത്തിനുമായി വരുന്നവരെയൊക്കെ പണമില്ലെന്ന കാരണം പറഞ്ഞ് മടക്കുകയാണ് ബാങ്ക് അധികൃതര്‍. കൂടാതെ രോഗികള്‍ക്ക് ആശുപത്രിയില്‍ നല്‍കാനുള്ള തുക പോലും കിട്ടാതായതോടെ നിക്ഷേപകര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. സംഭവത്തില്‍ മലപ്പുറം ജോയിന്റ് രജിസ്ട്രാര്‍ക്ക് നിക്ഷേപകര്‍ പരാതി നല്‍കി. കല്യാണ, ചികിത്സാ ആവശ്യങ്ങള്‍ക്കായി പണം പിന്‍വലിക്കാന്‍ എത്തുന്നവരെയടക്കം പണമില്ലെന്ന കാരണം പറഞ്ഞ് മടക്കിയയക്കുകയാണ്. ആവശ്യത്തിന് പണം പിന്‍വലിക്കാനായി എത്തുമ്പോള്‍ അക്രമസംഭവങ്ങളും ഉണ്ടാകുന്നുവെന്ന് നിക്ഷേപകര്‍ പരാതിപ്പെടുന്നു. കഴിഞ്ഞയാഴ്ച രോഗിയായ സ്ത്രീ 2000 രൂപ പിന്‍വലിക്കാന്‍ വന്നപ്പോള്‍ പോലും ബാങ്ക് അനുവദിച്ചില്ല. ദിവസവേതനക്കാരും ഗള്‍ഫില്‍ നിന്ന് സ്വരുക്കൂട്ടി പണം...
error: Content is protected !!