കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
കാലിക്കറ്റ് സർവ്വകലാശാല ബാർ കോഡെഡ് പി ജി പരീക്ഷയുടെ നാലാം സെമെസ്റ്ററിന്റെ ഫലം പ്രസിദ്ധപ്പെടുത്തി
കാലിക്കറ്റ് സർവ്വകലാശാല ആധുനിക രീതിയിൽ ബാർ കോഡ് സംവിധാനം ഉപയോഗിച്ച് നടത്തിയ CBCSS 2021 അഡ്മിഷൻ നാലാം സെമെസ്റ്ററിന്റെ പി ജി പരീക്ഷയുടെ ഫലം ഇന്നേ ദിവസം കാലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസിലർ ഡോ.എം.കെ.ജയരാജ്, നിർവ്വഹിച്ചു. തദവസരത്തിൽ പരീക്ഷ കൺട്രോളർ ഡോ.ഗോഡ്വിന് സാമ്രാജ്,ഡി പി. അധ്യക്ഷത വഹിച്ചു. 217 കോളേജികളിൽ നിന്നും 48 പി ജി പ്രോഗ്രാമിൽ 9141 കുട്ടികൾ പരീക്ഷ എഴുതുകയും അതിൽ 7831 കുട്ടികൾ വിജയിക്കുകയും (85.67 %) ചെയ്തിട്ടുണ്ട്. എഴുത്തു പരീക്ഷക്ക് ശേഷം 18 പ്രവർത്തി ദിവസം കൊണ്ടാണ് പ്രസ്തുത പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കുവാനായത്.
ഡോ. ടി.പി. സുകുമാരന്‍ സ്മാരക പുരസ്‌കാരംസി. രാധാകൃഷ്ണന് സമ്മാനിച്ചു
ഡോ. ടി.പി. സുകുമാരന്റെ സ്മരണയ്ക്കായി സ്മാരക സമിതി ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരം കാലിക്കറ്റ്...