Tag: commendation ceremony

നഗരസഭ ഇടപെടലില്‍ മാറ്റി വച്ച അനുമോദന ചടങ്ങ് 19ന് നടത്തും
Kerala, Local news, Other

നഗരസഭ ഇടപെടലില്‍ മാറ്റി വച്ച അനുമോദന ചടങ്ങ് 19ന് നടത്തും

തിരൂരങ്ങാടി : നഗരസഭ ഇടപെട്ട് നിര്‍ത്തിവയ്പ്പിച്ചതിലൂടെ വിവാദമായ താലൂക്ക് ആശുപത്രിയിലെ ജീവനക്കാരെ അനുമോദിക്കുന്ന ചടങ്ങ് 19 ന് നടത്താന്‍ എച്ച്എംസി തീരുമാനം. നഗരസഭയുടെയും എച്ച്എംസിയുടെയും നേതൃത്വത്തിലായിരിക്കും ചടങ്ങ് നടത്തുക. സംസ്ഥാന കായ കല്‍പ് അവാര്‍ഡില്‍ രണ്ടാം സ്ഥാനം താലൂക്ക് ആശുപത്രിക്ക് ലഭിച്ചതിന്റെ ഭാഗമായി, സ്റ്റാഫ് കൗണ്‍സില്‍ കഴിഞ്ഞ മാസം നടത്താന്‍ തീരുമാനിച്ച ചടങ്ങ് നഗരസഭയുടെ പ്രതിനിധികളെ ചടങ്ങിലേക്ക് ക്ഷണിക്കാത്തതിനെ തുടര്‍ന്ന് പരിപാടി നടക്കുന്നതിന്റെ തലേന്ന് രാത്രി നഗരസഭ ഇടപെട്ട് നിര്‍ത്തിവയ്പ്പിച്ചത് വിവാദമായിരുന്നു. ജീവനക്കാരുടെ പ്രതിഷേധം തണുപ്പിക്കുന്നതിന്റെ ഭാഗമായി അനുമോദന ചടങ്ങ് നടത്താന്‍ കഴിഞ്ഞ ദിവസം എച്ച്എ സി യോഗം തീരുമാനി ക്കുകയായിരുന്നു. നഗരസഭയുടെ യും എച്ച്എംസിയുടെയും നേതൃ ത്വത്തിലാണ് പരിപാടി നടത്തുക...
error: Content is protected !!