Tag: committed suicide

പെരുവള്ളൂര്‍ സ്വദേശിയായ യുവസൈനികനും ഭാര്യയും കശ്മീരില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു ; ഭാര്യ മരിച്ചു, യുവാവ് ഗുരുതരാവസ്ഥയില്‍
Local news

പെരുവള്ളൂര്‍ സ്വദേശിയായ യുവസൈനികനും ഭാര്യയും കശ്മീരില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു ; ഭാര്യ മരിച്ചു, യുവാവ് ഗുരുതരാവസ്ഥയില്‍

പെരുവള്ളൂര്‍ : യുവസൈനികനും ഭാര്യയും കശ്മീരില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഭാര്യ മരിച്ചു. യുവാവ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. പെരുവള്ളൂര്‍ പറമ്പില്‍പീടിക ഇരുമ്പന്‍ കുടുക്ക് പാലപ്പെട്ടി പാറ സ്വദേശി പള്ളിക്കര ബാലകൃഷ്ണന്റെ മകന്‍ നിധീഷ്, ഭാര്യ റിന്‍ഷയുമാണ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതില്‍ റിന്‍ഷ മരണപ്പെട്ടു. നിധീഷ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നിധീഷ് ജോലി ചെയ്യുന്ന കാശ്മീരിലെ ആര്‍മി കോട്ടേഴ്‌സില്‍ വെച്ച് കഴിഞ്ഞ ദിവസമായിരുന്നു ഇരുവരും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യുവാവും ഭാര്യയും ഈ കഴിഞ്ഞ ജനുവരിയിലാണ് അവസാനമായി നാട്ടില്‍ വന്നു തിരിച്ചു പോയത്. റിൻഷ എസ്.ഐ ടെസ്റ്റിൽ റാങ്ക് ലിസറ്റിൽ വന്നു പരിശീലനത്തിടെ കാലിൽ പരിക്കു പറ്റി ചികിത്സ തേടിയിരുന്നു. കണ്ണൂർ പിണറായി സ്വദേശിനിയാണ് റിൻഷ. ജനുവരിയില്‍ ലീവ് കഴിഞ്ഞു മടങ്ങുമ്പോള്‍ ഭര്‍ത്താവിനോട് ഒപ്പം യാത്രയായതായിര...
National

മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിച്ചതിന് അച്ഛന്‍ വഴക്കു പറഞ്ഞു ; പത്താം ക്ലാസുകാരി ജീവനൊടുക്കി

മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിച്ചതിന് അച്ഛന്‍ വഴക്കു പറഞ്ഞതിന് പത്താം ക്ലാസുകാരി ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ കോട്ട നഗരത്തിലെ ബോറെഖേഡ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബജ്റംഗ് നഗര്‍ ഏരിയയില്‍ ശനിയാഴ്ചയാണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കൃപാന്‍ഷിയാണ് ആത്മഹത്യ ചെയ്തത്. ശനിയാഴ്ച വൈകുന്നേരം കൃപാന്‍ഷി ഏറെ നേരം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പിതാവ് കൃപാന്‍ഷിയെ പത്താം ക്ലാസുകാരിയാണ്, ഇങ്ങനെ അലസത പാടില്ലെന്നും മൊബൈല്‍ മാറ്റി വെച്ച് പഠിക്കാന്‍ നോക്കണമെന്നും ശാസിച്ചു. ഇതില്‍ മനംനൊന്ത് പെണ്‍കുട്ടി മുറിയില്‍ കയറി വാതിലടച്ചു. രാത്രി എട്ട് മണിയോടെ കുട്ടിയെ ഭക്ഷണം കഴിക്കാന്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടാകാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ തകര്‍ത്ത് അകത്ത് കയറിപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കൃപാന്‍ഷിയെ കണ്ടെത്തുന്നത്. ഉടനെ തന്നെ വീട്ടുകാര്‍ പെണ്‍കുട്ടിയെ തൊട്ടടുത്തുള്ള ആശു...
error: Content is protected !!