Tag: Congress candidate

പാര്‍ട്ടി നേതൃത്വം കാണിക്കുന്നത് തോന്നിവാസം, തോല്‍ക്കുക രാഹുല്‍ മാങ്കൂട്ടമല്ല, രാഹുല്‍ ഗാന്ധി : രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ അതൃപ്തി പരസ്യമാക്കി സരിന്‍
Kerala

പാര്‍ട്ടി നേതൃത്വം കാണിക്കുന്നത് തോന്നിവാസം, തോല്‍ക്കുക രാഹുല്‍ മാങ്കൂട്ടമല്ല, രാഹുല്‍ ഗാന്ധി : രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ അതൃപ്തി പരസ്യമാക്കി സരിന്‍

പാലക്കാട് : പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കുട്ടത്തിലിനെ പ്രഖ്യാപിച്ചതില്‍ അതൃപ്തി പരസ്യമാക്കി കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ഡോ. പി സരിന്‍. കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം കാണിക്കുന്നത് തോന്നിവാസമാണെന്നും പാര്‍ട്ടി നിലപാട് തിരുത്തിയില്ലെങ്കില്‍ തോല്‍ക്കുക രാഹുല്‍ മാങ്കൂട്ടമല്ല, രാഹുല്‍ ഗാന്ധിയായിരിക്കുമെന്നും സരിന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥി നിര്‍ണയം പാര്‍ട്ടി പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ട്ടിയെ തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കുമെന്ന് ഭയന്നാണ് താന്‍ മുന്നോട്ടുവന്നത്. പാര്‍ട്ടി കുറച്ച് ആളുടെ ആവശ്യത്തിന് വഴങ്ങരുത്. വഴങ്ങിയാല്‍ ഹരിയാന ആവര്‍ത്തിക്കുമെന്നും സരിന്‍ വിമര്‍ശിച്ചു. യഥാര്‍ത്ഥ്യങ്ങളെ കണ്ണടച്ച് ഇരുട്ടാക്കരുത്. ഉള്‍പാര്‍ട്ടി ജനാധിപത്യവും ചര്‍ച്ചകളും വേണമെന്നും സരിന്‍ ആവശ്യപ്പെട്ടു. ...
Politics

തൃക്കാക്കരയിൽ ഉമ തോമസ് യു ഡി എഫ് സ്ഥാനാർഥി

തൃക്കാക്കര മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ഉമാ തോമസ് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കും. കെപിസിസി നിര്‍ദേശം ഹൈക്കമാന്‍ഡ് അംഗീകരിച്ചു. ഉമാ തോമസിന്റെ പേര് മാത്രമാണ് കെപിസിസി പരിഗണിച്ചതും നിര്‍ദേശിച്ചതും. മുൻ കെ.എസ്.യു നേതാവ് കൂടിയായ ഉമ മത്സരരം​ഗത്തിറങ്ങുന്നതോടെ തൃക്കാക്കരയിലെ കോൺ​ഗ്രസ് സംഘടനാ സംവിധാനം പൂ‍ർണമായും പ്രവർത്തസജ്ജമാകുമെന്ന പ്രതീക്ഷയിലാണ് കെപിസിസി നേതൃത്വം. കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, യുഡിഎഫ് കൺവീന‍ർ എം.എം.ഹസ്സൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവ‍ർ പങ്കെടുത്ത യോ​ഗത്തിൽ ഉമ തോമസിൻ്റെ പേര് മാത്രമാണ് പരി​ഗണിക്കപ്പെട്ടത് എന്നാണ് വിവരം. സ്ഥാനാർത്ഥി നിർണയം അതിവേഗം പൂർത്തിയാക്കുമെന്നും പെട്ടെന്ന് തന്നെ പ്രഖ്യാപനവുമുണ്ടാവുമെന്നും നേരത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞിരുന്നു. യോ​ഗത്തിന് മുൻപേ തന്നെ സംസ്ഥാനത്തെ വിവിധ നേതാക്കളുമായി വിഡി സതീശൻ ആശയവ...
Other

ജെബി മേത്തർ കോൺഗ്രസ് രാജ്യസഭ സ്ഥാനാർഥി

കോൺഗ്രസ് രാജ്യസഭാ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറാണ് കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർഥി. നേരത്തെ നടന്ന വിപുലമായ ചർച്ചയിൽ മൂന്ന് പേരുകളായിരുന്നു പ്രധാനമായും ഹൈക്കമാൻഡിന് മുമ്പാകെ കെപിസിസി നേതൃത്വം നൽകിയത്. ജെബി മേത്തർ, എം ലിജു, ജെയ്സൺ ജോസഫ് എന്നിവരുടെ പേരുകളായിരുന്നു ഉയർന്നത്. ഇന്ന് വെകുന്നേരമായിരുന്നു കെപിസിസി പട്ടിക കൈമാറിയത്. കേവലം മൂന്ന് മണിക്കൂറിനുള്ളിൽ തന്നെ ഹൈക്കമാൻഡ് ജെബി മേത്തറിനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു. മുസ്ലീം സമുദായ പരിഗണന, വനിതാ യുവ പ്രാതിനിധ്യം, യൂത്ത് കോൺഗ്രസ് ദേശീയ ഭാരവാഹി എന്ന നിലയിലുള്ള ഡൽഹിയിലെ പ്രവർത്തന പരിചയം എന്നിവയാണ് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയായ ജെബി മേത്തറിന് അനുകൂല ഘടകമായത്. സംസ്ഥാനത്തുനിന്ന് കോൺഗ്രസിന് രാജ്യസഭയിലും ലോക്സഭയിലും മുസ്ലീം വിഭാഗത്തിൽനിന്ന് എംപിയില്ല. എന്നാൽ ഇടതുപക്ഷത്തിന് എഎ റഹീം കൂടി വരുന്നതോ...
error: Content is protected !!