സിപിഎം നേതാവായ അദ്ധ്യാപകനെതിരെ കൂടുതൽ പെൺകുട്ടികൾ രംഗത്ത്
പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു
സി.പി.എം നഗരസഭ കൗൺസിലറായ അധ്യാപകൻ കെ.വി. ശശികുമാറിനെതിരേ കൂട്ട ലൈംഗിക ആരോപണം; കൂടുതൽ വിദ്യാർത്ഥികൾ രംഗത്ത്
നിരവധി വിദ്യാർത്ഥികളെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ സി.പി.എം പ്രാദേശിക നേതാവും അധ്യാപകനുമായ കെ.വി ശശികുമാറിനെതിരെ കൂടുതൽ പൂർവ വിദ്യാർത്ഥികൾ പരാതിയുമായി രംഗത്തെത്തി. കഴിഞ്ഞ ദിവസം ഇയാളുടെ ലൈംഗിക അതിക്രമങ്ങൾ സംബന്ധിച്ച് വെളിപ്പെടുത്തലുകൾ ഉണ്ടായിരുന്നു. തുടർന്ന് പോക്സോ കേസില്‍ പ്രതിയായ റിട്ട. അധ്യാപകനും സി.പി.എം. നഗരസഭ കൗണ്‍സിലറുമായ കെ.വി. ശശികുമാറിനെതിരെയാണ് ഗുരുതര ആരോപണങ്ങളുമായി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികള്‍ രംഗത്തെത്തിയത്. മലപ്പുറം നഗരത്തിലെ തന്നെ ഒരു സ്‌കൂളില്‍ അധ്യാപകനായിരുന്നു ഇയാള്‍. പിന്നീട് റിട്ടയറായി. സ്കൂളിൽ പഠിപ്പിക്കുന്ന കാലത്ത്
നിരവധി വിദ്യാര്‍ഥിനികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയുടെ ആര...