Tag: Dam

മണ്ണട്ടംപാറ അണക്കെട്ടിൽ ഒഴുക്കിൽ പെട്ട യുവാവ് മരിച്ചു
Accident

മണ്ണട്ടംപാറ അണക്കെട്ടിൽ ഒഴുക്കിൽ പെട്ട യുവാവ് മരിച്ചു

മുന്നിയൂർ : മണ്ണട്ടംപാറ അണക്കെട്ടിൽ ഒഴുക്കിൽ പെട്ട് ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. വെളിമുക്ക് ആലുങ്ങൽ സ്വദേശി ചക്കുങ്ങൽ വീട്ടിൽ പരിയകത്ത് സലീമിന്റെ മകൻ അജ്മൽ അലി (21) യാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ആണ് സംഭവം. അണക്കെട്ടിൽ നീന്തുന്നതിനിടെ ഒഴുക്കിൽ പെടുകയായിരുന്നു. നാട്ടുകാർ രക്ഷപ്പെടുത്തി ചേളാരി യിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററിൽ ആയിരുന്ന യുവാവ് ഇന്ന് അല്പം മുമ്പാണ് മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. മാതാവ് : ജമീല. സഹോദരൻ: അൻഷിഫ്. ...
Other

വെള്ളം ക്രമാതീതമായി ഉയരുന്നു, ബാക്കിക്കയം ഷട്ടർ തുറന്നേക്കും

പുഴയിൽ വെള്ളം ക്രമാതീതമായി ഉയരുന്നതിനാൽ ബാക്കിക്കയം ഷട്ടർ തുറന്നേക്കും. മഴവെള്ളം ഒഴുകിയെത്തി തടയണക്ക് സമീപം വെള്ളം നിറഞ്ഞിട്ടുണ്ട്. 4.30 മീറ്റർ ഉയരമാണ് വെള്ളം സംഭരിക്കാനുള്ള പരമാവധി അളവ്. ഇപ്പോൾ 4.20 ൽ എത്തിയിട്ടുണ്ട്. ഇനിയും ഉയരുക യാണെങ്കിൽ ഷട്ടർ ഉയർത്തേണ്ടി വരുമെന്ന് ജലസേചന വകുപ്പ് അധികൃതർ അറിയിച്ചു. നന്നമ്പ്ര പഞ്ചായത്തിലെത്തുൽപ്പെടെയുള്ള കർഷകർ ജാഗ്രത പാലിക്കണമെന്നും മുൻകരുതൽ എടുക്കണമെന്നും അധികൃതർ അറിയിച്ചു. ഹെക്ടർ കണക്കിന് നെൽകൃഷി ഇവിടങ്ങളിൽ കൊയ്യാൻ ബാക്കിയുണ്ട്. നേരത്തെ വെള്ളം ലഭിക്കാൻ ഷട്ടർ തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ ആ ഭാഗത്തെ ജനപ്രതിനിധികൾ തടഞ്ഞു മടക്കി അയക്കുകയായിരുന്നു. ...
error: Content is protected !!