ഉത്സവപ്പറമ്പില്‍ നാടന്‍പാട്ടിനിടെ നൃത്തം ചെയ്ത യുവാവിനെ കുത്തി ; 4 പേര്‍ പിടിയില്‍
തിരുവനന്തപുരം: ഉത്സവപ്പറമ്പില്‍ നാടന്‍പാട്ട് നടക്കുന്നതിനിടെ ഡാന്‍സ് കളിച്ച യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍കൂടി പിടിയില്‍. വിതുര ചേന്നം പാറ കെഎംസിഎം സ്‌കൂളിനു സമീപം സജികുമാര്‍(44) ആണ് പിടിയിലായത്. വിദേശത്തു നിന്ന് വന്ന സജികുമാര്‍ സംഭവത്തിനു ശേഷം നെയ്യാര്‍ഡാമിലെ ഒരു തുരുത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇയാള്‍ നാളെ മംഗലപുരം വഴി വിദേശത്തേക്കു പോകാന്‍ നില്‍ക്കുകയായിരുന്നു.
ഇതോടെ സംഭവത്തില്‍ നാലുപേര്‍ പിടിയിലായി. സജികുമാറിനെ കൂടാതെ വിതുര ചാരുപാറ ഗൗരി സദനം വീട്ടില്‍ രഞ്ജിത്ത് (35), ഇടിഞ്ഞാര്‍ ഇടവം റാണി ഭവനില്‍ ഷിബു (39), വിതുര ചാരുപാറ ശ്രീനന്ദനം വീട്ടില്‍ സനല്‍കുമാര്‍ (42) എന്നിവരാണ് പിടിയിലായത്. പാലോട് ഇടവം ചതുപ്പില്‍ വീട്ടില്‍ അഖിലി (29)നെയാണ് ആറോളം പേര്‍ ചേര്‍ന്ന് അക്രമിക്കുകയും തുടര്‍ന്ന് കുത്തിപ്പരിക്ക് ഏല്‍പ്പിക്കുകയും ചെയ്തത്.
കഴിഞ്ഞ ദിവസം ഇടവം ആയിരവില്ലി...