വലിയപറമ്പ് അരീത്തോട് കാർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു, മരണം മൂന്നായി
തിരൂരങ്ങാടി : ദേശീയപാതയിൽ വലിയ പറമ്പ് അരീത്തോട് ലോറിക്ക് പിറകിൽ കാറിടിച്ച് ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. ഇതോടെ മരണം മൂന്നായി.
വേങ്ങര ഇരിങ്ങല്ലൂർ സ്വദേശി പങ്ങിണിക്കാടൻ ഉസ്മാൻ എന്നവരുടെ മകൻ ഫഹദ് മൊയ്‌ദീൻ മുസ്‌ലിയാർ (25) ആണ് മരിച്ചത്. അപകടത്തിൽ പൊന്മുണ്ടം വൈലത്തൂർ വലിയ പീടിയേക്കൽ മുഹമ്മദ് കുട്ടിയുടെ മകൻ ഉസ്മാനുൽ ജസീൽ (24), താനൂർ ചീരാൻ കടപ്പുറം സ്വദേശി മുസ്ലിയാരകത്ത് മാമുക്കോയ യുടെ മകൻ വള്ളിക്കുന്ന് സ്വദേശി ശാഹുൽ ഹമീദ് (24) എന്നിവർ അപകട ദിവസം തന്നെ മരിച്ചിരുന്നു.
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ👇 join ചെയ്യുകhttps://chat.whatsapp.com/GcGXv3Yy8BnHPrIaDJFhKQ?mode=ems_copy_tമൂവരും തലക്കടത്തൂർ ജുമുഅത്ത് പള്ളി ദർസ് വിദ്യാർത്ഥികളാണ്. ഈ കഴിഞ്ഞ 26 ന് വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് അപകടം ഉണ്ടായത്. ഇവർ ഉൾപ്പെടെ 5 ദർസ് വിദ്യാർഥികൾ കോഴിക്കോട് ഭാഗത്തേക്ക് പരിപാടിയിൽ പങ്കെടുക്...