ദാറുല്‍ഹുദക്കെതിരായ സി.പി.എം നീക്കം അപലപനീയം ; കൃഷ്ണന്‍ കോട്ടുമല
തിരൂരങ്ങാടി: ദേശീയ അന്തര്‍ദേശിയ തലത്തില്‍ പ്രശസ്തിയാര്‍ജിച്ചതും നാല് പതിറ്റാണ്ടിലേറെയായി മാതൃകാപരമായി പ്രവര്‍ത്തിച്ചു വരുന്നതുമായ ചെമ്മാട്ടെ ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിക്കെതിരെ സി.പി.എം നടത്തിയ സമരം അപലപനീയമാന്നെന്ന് സി.എം.പി സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ കോട്ടുമല പ്രസ്താവനയില്‍ പറഞ്ഞു. പരിസ്ഥിതി പ്രശ്‌നത്തിന്റെ പേര് പറഞ്ഞ് സി.പി.എം നടത്തിയ പ്രതിഷേധ സമരത്തില്‍ സ്ഥാപനത്തിന്റെ വൈസ് ചാന്‍സലറെ വ്യക്തിപരമായി അധിക്ഷേപിച്ച് നടത്തിയ പ്രസംഗങ്ങള്‍ അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് അദ്ദേഹം പറഞ്ഞു.
ദാറുല്‍ ഹുദയുടെ തൊട്ടടുത്ത് സി.പി.എം പ്രവര്‍ത്തകന്റെ ഉള്‍പ്പെടെ നിരവധി സ്വകാര്യ വ്യക്തികള്‍ വയല്‍ നികത്തി നിര്‍മിച്ച കെട്ടിടങ്ങളും ഉണ്ടെന്നിരിക്കെ കേരളത്തിനകത്തും പുറത്തുമുള്ള അശരണരായ പാവപ്പെട്ട ഇസ്ലാം മത വിശ്വാസികളായ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി മത വിദ്യാഭ്യാസത്തോ...