Tag: dates

ഈന്തപ്പഴത്തിനുള്ളിലൂടെയും സ്വര്‍ണക്കടത്ത് ; യുവാവ് പിടിയില്‍
Malappuram, Other

ഈന്തപ്പഴത്തിനുള്ളിലൂടെയും സ്വര്‍ണക്കടത്ത് ; യുവാവ് പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ഈന്തപ്പഴത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി കാസര്‍കോഡ് മൊഗ്രാല്‍ സ്വദേശി ഇസ്മയില്‍ അബ്ദുള്ളയാണ് കസ്റ്റംസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് 170 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. ഒമാനിലെ മസ്‌കറ്റില്‍ നിന്നാണ് മൊഗ്രാല്‍ സ്വദേശി ഇസ്മയില്‍ അബ്ദുള്ള കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. പരിശോധനകളില്‍ അസ്വഭാവികതയൊന്നും കണ്ടില്ല. എന്നാല്‍ സംശയം തോന്നി വിശദമായ പരിശോധന നടത്തുകയായിരുന്നു. ഇയാള്‍ കൊണ്ടുവന്ന ഈന്തപ്പഴത്തിനുള്ളിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. ഈന്തപ്പഴത്തില്‍ കുരുവിന് പകരം സ്വര്‍ണം പൊതിഞ്ഞ് വെച്ച നിലയിലായിരുന്നു. ഇത് കസ്റ്റംസ് അധികൃതര്‍ ഓരോന്നായി പുറത്തെടുത്തു. ആകെ 170 ഗ്രാം സ്വര്‍ണമുണ്ടായിരുന്നുവെന്നും വിപണിയില്‍ ഇതിന് പത്ത് ലക്ഷത്തിലേറെ രൂപ വിലമതിക്കുമെന്നും അധികൃതര്‍ പറഞ്ഞു....
error: Content is protected !!