Tag: Dde

മലപ്പുറത്ത് ഒരു മതവിഭാഗത്തിലെ ആദായ നികുതി അടയ്ക്കാത്ത ജീവനക്കാരുടെ റിപ്പോര്‍ട്ട് ചോദിച്ചു ; വിവാദമായതോടെ പിന്‍വലിച്ച് വിദ്യഭ്യാസ വകുപ്പ്
Malappuram

മലപ്പുറത്ത് ഒരു മതവിഭാഗത്തിലെ ആദായ നികുതി അടയ്ക്കാത്ത ജീവനക്കാരുടെ റിപ്പോര്‍ട്ട് ചോദിച്ചു ; വിവാദമായതോടെ പിന്‍വലിച്ച് വിദ്യഭ്യാസ വകുപ്പ്

മലപ്പുറം : ഒരു മതവിഭാഗത്തിലെ ആദായ നികുതി അടയ്ക്കാത്ത ജീവനക്കാരുടെ റിപ്പോര്‍ട്ട് ചോദിച്ച് അരീക്കോട് ഉപജില്ലാ വിഭ്യാഭ്യാസ ഓഫിസറുടെ വിചിത്ര ഉത്തരവ്. സംഭവം വിവാദമായതോടെ ഉത്തരവ് പിന്‍വലിച്ചു. ഏപ്രില്‍ 22ന് എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് പ്രധാനഅധ്യാപകര്‍ക്കാണ് ഉപജില്ലാ വിഭ്യാഭ്യാസ ഓഫിസര്‍ കത്തയച്ചത്. ക്രിസ്തുമത വിശ്വാസികളായ ജീവനക്കാരില്‍ ആദായ നികുതി അടയ്ക്കാത്തവരുടെ റിപ്പോര്‍ട്ട് ചോദിച്ചായിരുന്നു കത്ത്. 'താങ്കളുടെ സ്‌കൂളില്‍നിന്നു സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന ക്രിസ്തുമത വിശ്വാസികളായ ആദായനികുതി അടയ്ക്കാത്ത ജീവനക്കാര്‍ ഉണ്ടെങ്കില്‍ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനുള്ളില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസില്‍ ലഭ്യമാക്കണം' എന്നാണ് കത്തില്‍ പറഞ്ഞിരുന്നത്. സംഭവം വിവാദമായതിനു പിന്നാലെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശപ്രകാരം മലപ്പുറം ഡിഡിഇ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു. മലപ്പുറം ഉപവിദ്യാ...
Other

സംസ്ഥാന കലോത്സവം; സ്വർണ കപ്പിന് ജില്ലയിൽ സ്വീകരണം നൽകി

മലപ്പുറം : ജനുവരി 4 മുതൽ 8 വരെ നടക്കുന്ന സംസ്ഥാന കലോത്സവത്തിന്റെ സ്വർണ കപ്പിന് ജില്ലയിൽ സ്വീകരണം നൽകി. കാഞ്ഞങ്ങാട് നിന്നും തിരുവനന്തപുരത്തെക്ക് ഘോഷ യാത്രയായി കൊണ്ട് പോകുന്നതിനിടയിലാണ് ഇന്ന് ജില്ലയിൽ സ്വർണക്കപ്പ് എത്തിയത്.. ജില്ലാ അതിർത്തി യായ AMLPS ചെലേമ്പ്ര യിൽ വെച്ച് കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ്‌ കുമാരിൽ നിന്ന് മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ രമേശ്‌ കുമാർ ഏറ്റുവാങ്ങി. കോട്ടക്കൽ രാജസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന സ്വീകരണത്തിൽമലപ്പുറം വിദ്യാഭ്യാസ ഉപ ഡയരക്ടർ രമേശ്‌ കുമാർ പരീക്ഷ ഭവൻ ജോ കമ്മീഷണർ ഡോ ഗിരീഷ് ചോലയിൽ, മലപ്പുറം DEO ഗീത കുമാരി, മലപ്പുറം AEO സന്തോഷ് കുമാർ, അരീക്കോട് AEO ജോസ്മി ജോസഫ് തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ രാജൻ മാസ്റ്റർ സ്വാഗതവും AKM HSS കൊട്ടൂരിലെ ഹെഡ് മിസ്ട്രെസ് സൈബുന്നീസ ടീച്ചർ നന്ദിയും പറഞ്ഞു. ജില്ലാ അതിർത്തി യായ തിരുവേഗപ്പുര u...
Entertainment

താനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് അരങ്ങുണർന്നു, ഇനി നാലു നാൾ തട്ടത്തലം കുന്നിൽ കലാവസന്തം

നന്നമ്പ്ര,: മുപ്പത്തിഅഞ്ചാമത് താനൂർ ഉപജില്ല സ്കൂൾ കലോത്സവത്തിന് തയ്യാലിങ്ങൽ എസ് എസ് എം എച്ച് എസ് സ്കൂളിൽ അരങ്ങുണർന്നു. ഇനി നാലു നാൾ കലയുടെ വർണ്ണ ദിനങ്ങൾ. കലോത്സവത്തിന്റെ ഉദ്ഘാടനം മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.പി രമേഷ് കുമാർ നർവഹിച്ചു. ഗായികയും ഐഡിയ സ്റ്റാർ സിംഗർ ഫൈനലിസ്റ്റുമായ തീർത്ഥ സത്യൻ മുഖ്യാതിഥിയായിരുന്നു. സംഘാടക സമിതി വൈസ് ചെയർമാൻ മൊയ്തീൻ കുട്ടി പച്ചായി ആദ്ധ്യക്ഷ്യം വഹിച്ചു. സ്കൂൾ മാനേജർ പി. മുഹമ്മദ് റാഫി മുഖ്യ പ്രഭാഷണവും ഉപഹാര സമർപ്പണവും നിർവ്വഹിച്ചു. താനൂർ എ ഇ ഒ മാരായ പി വി ശ്രീജ , ടി.എസ് സുമ , ബി പി സി കുഞ്ഞികൃഷ്ണൻ, സ്കൂൾ പ്രിൻസിപ്പൽ ബിജു അബ്രഹാം, പ്രധാനാധ്യാപകൻ എൻ. സി ചാക്കോ , എച്ച് എം ഫോറം കൺവീനർ ബിജു പ്രസാദ്, മാനേജ്മെൻ്റ് അസോസിയേഷൻ താനൂർ ഉപജില്ല സെക്രട്ടറി ഇസ്മായിൽ പൂഴിക്കൽ, എൻ വി മുസ്തഫ , നിലാവർണിസ, വിവിധ അധ്യാപക സംഘടന പ്രതിനിധികളായ റസാഖ് തെക്കയിൽ , റഹീം കുണ്ടൂർ ...
error: Content is protected !!