സംസ്ഥാന ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു
രാജ്യത്തെ പ്രഖ്യാപിത ന്യൂനപക്ഷങ്ങള്‍ ആയ മുസ്ലിം , ക്രിസ്ത്യന്‍ ,സിഖ്, ബുദ്ധ , ജൈനര്‍, പാഴ്‌സി എന്നീ മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്ക് ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് അപേക്ഷകള്‍ ക്ഷണിച്ചു. ബിപിഎല്‍ വിഭാഗക്കാര്‍ക്ക് പ്രഥമ പരിഗണന ലഭിക്കും. ബി.പി.എല്‍ വിഭാഗക്കാരുടെ അഭാവത്തില്‍ എ.പി.എല്‍ വിഭാഗക്കാരില്‍ എട്ടു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരെയും പരിഗണിക്കും.
സി എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്ബിരുദം, ബിരുദാന്തരബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് സി എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ഹോസ്റ്റല്‍ സ്റ്റെപ്പന്റ്/ പ്രതിവര്‍ഷ സ്‌കോളര്‍ഷിപ്പ് ഇവയില്‍ ഒന്നിന് അപേക്ഷിക്കാവുന്നതാണ്. ബിരുദം - 5000 രൂപ, ബിരുദാനന്തര ബിരുദം -6000 രൂപ, പ്രൊഫഷണല്‍ കോഴ്‌സുകള്‍ -7000 രൂപ , ഹോസ്റ്റല്‍ സ്‌റ്റൈപ്പന്റ് - 13000 രൂപ എന്നിങ്...