Sunday, December 7

Tag: Dental

ആത്മഹത്യക്ക് ശ്രമിച്ച പുകയൂർ സ്വദേശിനിയായ ഡെന്റൽ കോളേജ് വിദ്യാർത്ഥിനി മരിച്ചു
Obituary

ആത്മഹത്യക്ക് ശ്രമിച്ച പുകയൂർ സ്വദേശിനിയായ ഡെന്റൽ കോളേജ് വിദ്യാർത്ഥിനി മരിച്ചു

തിരൂരങ്ങാടി : കോഴിക്കോട് : ഗവ.ഡെൻ്റൽ കോളജ് ഹോസ്റ്റലിൽ ആത്മഹത്യക്ക് ശ്രമിച്ച പുകയൂർ സ്വദേശിയായ ഡെൻ്ൽ പിജി ഒന്നാം വർഷ വിദ്യാർഥിനി മരണപ്പെട്ടു. എ ആർ നഗർ പുകയൂർ ഒളകര സ്വദേശി അണ്ണങ്ങാടൻ മുസ്തഫയുടെ മകൾ സഹല ബീഗം (27) ആണ് മരിച്ചത്. കോഴിക്കോട് ഗവണ്മെന്റ് ഡെന്റൽ കോളേജിലെ എംഡിഎസ് ഒന്നാം വർഷ വിദ്യാർഥിനിയാണ്. 23 ന് ആണ് സംഭവം. ഹോസ്റ്റലിൽ നിന്നു ക്ലാസിലേക്ക് പോയ സഹപാഠികൾ കൂട്ടുകാരിയെ കാണാതെ അന്വേഷിച്ചപ്പോഴാണ് ഹോസ്റ്റൽ മുറിയിലെ ജനലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഗുരുതരാവസ്ഥയിലായ വിദ്യാർഥിനി ഐസിയുവിലെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ചൊവ്വാഴ്ച്ച 11.30 ന് മരിച്ചു. കഴിഞ്ഞവർഷത്തെ അഖിലേന്ത്യാ ഡെൻ്റൽ പ്രവേശന പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയിരുന്നു. ഈയിടെയാണ് വിവാഹിതയായത്. ഭാര്യയും ഭർത്താവും കോഴിക്കോട് ഡെൻ്റൽ കോളേജിലാണ് ബിഡിഎസിന് പഠിച്ചിരുന്നത്....
Job

ജോലി അവസരം

മെഡിക്കൽ കോളജിൽ ഡെന്റൽ ജൂനിയർമഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ഡെന്റല്‍ വിഭാഗത്തില്‍ ജൂനിയര്‍ റസിഡന്റ് തസ്തികയിലെ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പ്രതിമാസം 52000 രൂപ നിരക്കില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. ബി.ഡി.എസ് ആണ് യോഗ്യത. ഓറല്‍ ആന്റ് ഫേഷ്യല്‍ സര്‍ജറിയില്‍ പി.ജി യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകളും ഫോണ്‍നമ്പറും ഇ.മെയില്‍ വിലാസവും ഉള്‍പ്പെടുത്തിയ അപേക്ഷ സെപ്തംബര്‍ 24 വൈകിട്ട് 5 മണിക്ക് മുമ്പായി [email protected] എന്ന ഇ.മെയില്‍ വിലാസത്തില്‍ അയക്കണം. തൊഴില്‍ മേള സെപ്തംബര്‍ 24ന്   ജില്ലാ എംപ്ലോയബിലിറ്റി സെന്ററിന്റെ  ആഭിമുഖ്യത്തില്‍  പെരിന്തല്‍മണ്ണ തിരൂര്‍ക്കാട് നസ്‌റ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ സെപ്തംബര്‍ 24ന്  രാവിലെ 10 മുതല്‍ 'ഉന്നതി 2022' ...
error: Content is protected !!