വിരല്‍ തൊട്ടാല്‍ വിരിയും വാക്കുകളുമായി ‘കിഡ് സ്പീക് പ്രൊ’; സംസാര ശേഷിയില്ലാത്ത കുട്ടികള്‍ക്കായി ഐ.ഇ.ടിയുടെ കണ്ടെത്തല്‍
തേഞ്ഞിപ്പലം : സംസാര ശേഷി പ്രശ്നങ്ങളുള്ള കുട്ടികള്‍ക്ക് ആശയവിനിമയത്തിന് സഹായിക്കുന്ന ഇലക്ട്രോണിക് ബോര്‍ഡുമായി കാലിക്കറ്റ് സര്‍വകലാശാലാ എന്‍ജിനീയറിങ് കോളേജിലെ (ഐ.ഇ.ടി.). വിദ്യാര്‍ഥികള്‍. ഭിന്നശേഷിക്കാരായ കുട്ടികളുടെ സമഗ്ര വികസനത്തിനായി സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്മെന്റ് ആന്‍ഡ് റീഹാബിലിറ്റേഷന്‍ (സി.ഡി.എം.ആര്‍.പി.) കേന്ദ്രത്തിന് വേണ്ടിയാണ് ഉപകരണം വികസിപ്പിച്ചിരിക്കുന്നത്. 'കിഡ് സ്പീക് പ്രൊ' എന്നു പേരിട്ട ഉപകരണം പുതുതായി കോളേജില്‍ ചേര്‍ന്നവര്‍ക്കുള്ള സ്വാഗതച്ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പുറത്തിറക്കി. സി.ഡി.എം.ആര്‍.പി. ഡയറക്ടര്‍ ഡോ. കെ. മണികണ്ഠന്‍ ഏറ്റുവാങ്ങി. ഐ.ഇ.ടിയില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് കഴിഞ്ഞിറങ്ങിയ കെ. ഫാത്തിമ ഫിദ, സി. ശ്രിയ, എസ്. ശിവപ്രിയ, നിന ബേബി എന്നിവരാണ് പദ്ധതിക്ക് പിന്നില്‍. അധ്യാപികയായ കെ. മേഘദാ...