Tag: Disaster

താനൂരിൽ മതിൽ ഇടിഞ്ഞു വീണ് മൂന്ന് വയസ്സുളള കുട്ടി മരണപ്പെട്ടു
Accident

താനൂരിൽ മതിൽ ഇടിഞ്ഞു വീണ് മൂന്ന് വയസ്സുളള കുട്ടി മരണപ്പെട്ടു

താനൂര്‍ : താനൂര്‍ കാരാട് വീട്ടുമുറ്റത്തെ ചുറ്റുമതില്‍ ഇടിഞ്ഞ് വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. കാരാട് പയവളപ്പില്‍ ഫസല്‍ - അഫ്‌സിയ ദമ്പതികളുടെ മകന്‍ ഫര്‍സീന്‍ ഇശല്‍ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. അമ്മയോടൊപ്പം കുഞ്ഞ് മുറ്റത്തേക്ക് ഇറങ്ങുകയായിരുന്നു. ശക്തമായ മഴയുമുണ്ടായിരുന്നു. മുറ്റത്ത് കളിക്കുമ്പോള്‍ കുഞ്ഞിന് മുകളിലേക്ക് മതില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ കുഞ്ഞിനെ താനൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. നേരത്തെ തന്നെ മതിലിന് പ്രശ്‌നമുണ്ടായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. ...
Accident

വീടിനോട് ചേര്‍ന്ന വെള്ളക്കെട്ടില്‍ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

തൃശൂര്‍: തൃശൂര്‍ പുന്നയൂര്‍ക്കുളത്ത് വീടിനോട് ചേര്‍ന്ന ചാലിലെ വെള്ളക്കെട്ടില്‍ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം. ചമ്മന്നൂര്‍ പാലക്കല്‍ വീട്ടില്‍ സനീഷ്-വിശ്വനി ദമ്പതികളുടെ മകള്‍ അതിഥിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ദാരുണമായ സംഭവം നടന്നത്. മൂത്തമകള്‍ കുട്ടിയെ വെള്ളക്കെട്ടിന് അപ്പുറത്തുള്ള വീട്ടില്‍ കൊണ്ടുചെന്നാക്കി തിരിച്ചുവരികയും ചെയ്തു. എന്നാല്‍ പിന്നീട് കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ വെള്ളക്കെട്ടില്‍ വീണുകിടക്കുന്ന കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുന്നംകുളം താലൂക്കാശുപത്രിയിലേക്ക് കുഞ്ഞിന്റെ മൃതദേഹം മാറ്റി. ...
Information

ഫരീദക്ക് ആശ്വാസമായി തീരസദസ്സ് ; പ്രളയത്തില്‍ തകര്‍ന്ന് വീട് പുനര്‍നിര്‍മിക്കും

പൊന്നാനി : പ്രളയത്തില്‍ തകര്‍ന്ന വീട് പുനര്‍നിര്‍മിച്ച് നല്‍കണമെന്ന അപേക്ഷയുമായാണ് വെളിയങ്കോട് 18-ാം വാര്‍ഡ് സ്വദേശി മേത്തനാട്ട് ഫരീദ മുഹമ്മദ് പൊന്നാനി മണ്ഡലം തീരസദസ്സിലെത്തിയത്. പരാതി കേട്ട് വിഷയത്തില്‍ ഉടനടി പരിഹാരം കാണാന്‍ വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് മന്ത്രി സജി ചെറിയാന്‍ നിര്‍ദേശം നല്‍കി. 2017ലാണ് ഫിഷറീസ് വകുപ്പ് നല്‍കിയ രണ്ട് ലക്ഷം രൂപ ചെലവഴിച്ച് വീട് നിര്‍മിച്ചത്. എന്നാല്‍ കഴിഞ്ഞ പ്രളയത്തില്‍ വീട് വെള്ളത്തില്‍ മുങ്ങുകയും രണ്ടായി പിളര്‍ന്ന് വാസയോഗ്യമല്ലാതാവുകയും ചെയ്തു. വിഷയത്തില്‍ വീട് പുനര്‍ നിര്‍മിച്ച് നല്‍കണമെന്ന അപേക്ഷയുമായി നിരവധി ഓഫീസുകള്‍ കയറിയിറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. തുടര്‍ന്നാണ് തീരസദസ്സിലെത്തി മന്ത്രിയെ കണ്ടത്. ഇതോടെ ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗപ്പെടുത്തി ഫരീദയുടെ വീട് വാസയോഗ്യമാക്കി നല്‍കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. ...
Accident, Information

മലമുകളില്‍ നിന്ന് കൂറ്റന്‍ പാറ ഉരുണ്ടുവന്ന് രണ്ടായി പിളര്‍ന്നു ; ഇടിച്ചത് ഓടിക്കൊണ്ടിരുന്ന കാറില്‍, വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

മൂന്നാര്‍: മലമുകളില്‍ നിന്ന് അടര്‍ന്നുവന്ന പാറ റോഡിന് മുകളിലുള്ള മണ്‍തിട്ടയില്‍ പതിച്ച് രണ്ടായി പിളര്‍ന്നു. ഇതില്‍ ഒരു ഭാഗമാണ് കാറിന്റെ ഡ്രൈവിങ് സീറ്റിനടുത്തുള്ള ഭാഗത്ത് ഇടിച്ചത്. വാഹനത്തില്‍ ഇടിച്ച ശേഷം പാറ പെരിയവാര പുഴയില്‍ പതിച്ചു. ഇടിയുടെ ആഘാതത്തില്‍ വാഹനം റോഡില്‍ നിന്ന് തെന്നിമാറി പെരിവാരാ പുഴയ്ക്ക് സമീപമുള്ള മണ്‍ തിട്ടയില്‍ തട്ടി നില്‍ക്കുകയായിരുന്നു. മൂന്നാര്‍ പെരിയവരക്ക് സമീപമാണ് മലമുകളില്‍ നിന്ന് കൂറ്റന്‍ പാറ അടര്‍ന്നു വീണത്. ഈ സമയം റോഡിലൂടെ കടന്നുവന്ന കാറിനു മുകളിലേക്കാണ് പാറ പതിച്ചത്. മൂന്നാര്‍ ഉദുമല്‍പേട്ട അന്തര്‍ സംസ്ഥാനപാതയിലൂടെ വാഹനം ഓടിച്ചു വന്ന സൂര്യനെല്ലി സ്വദേശി അന്തോണി രാജിനാണ് പരിക്കേറ്റത്.അന്തോണി രാജിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു. താഴേക്കു പതിച്ച പാറ റോഡിനു മുകളിലെ മറ്റ് പാറക്കെട്ടില്‍ ഇടിച്ച് തകര്‍ന്ന് രണ്ടായി പിളര്‍ന്നതിനാല്‍ ഒരു ഭാഗം മാത്രമാണ് വാഹനത്തി...
Accident, Information

സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ മരം വീണു ; വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാവിനും പരിക്ക്

ചെങ്ങന്നൂര്‍: കിഴക്കേനട ഗവ. യുപി സ്‌കൂള്‍ വളപ്പിലെ റിലീഫ് സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ മരം വീണ് ആറു പേര്‍ക്ക് പരിക്ക്. രണ്ടു വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാവിനുമാണ് പരിക്കേറ്റത്. വിദ്യാര്‍ഥികളായ അഭിജിത്ത്, സിദ്ധാര്‍ഥ്, രക്ഷിതാവ് രേഷ്മ ഷിബു, അധ്യാപകരായ ആശാ ഗോപാല്‍, രേഷ്മ. ഗംഗ എന്നിവര്‍ക്കാണ് പരിക്കേറ്റത്. അഭിജിത്തിന് തലയ്ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം നടന്നത്. പരീക്ഷ കഴിഞ്ഞ് കുട്ടികള്‍ ഇറങ്ങുന്ന സമയത്താണ് അപകടം നടന്നത്. 12 വിദ്യാര്‍ഥികളായിരുന്നു കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. അഗ്‌നിരക്ഷാസേന എത്തിയാണ് മരം മുറിച്ച് നീക്കിയത്. സ്‌കൂള്‍ അങ്കണത്തില്‍ അപകടകരമായ രീതിയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് നഗരസഭയ്ക്ക് കത്ത് നല്‍കിയിരുന്നതായി പ്രഥമാധ്യാപിക ടി.കെ സുജാത പറഞ്ഞു. ...
Accident

കോട്ടക്കലില്‍ കിണറില്‍ ഇടിഞ്ഞ് കുടുങ്ങിയ തൊഴിലാളി മരിച്ചു, മൃതദേഹം പുറത്തെത്തിച്ചു

കോട്ടക്കല്‍ : കോട്ടക്കലില്‍ കിണര്‍ ഇടിഞ്ഞുണ്ടായ അപകടത്തില്‍ കുടുങ്ങിയ തൊഴിലാളി മരിച്ചു. എടരിക്കോട് പൊട്ടിപ്പാറ ചെവിടി കുന്നന്‍ കുഞ്ഞി മുഹമ്മദിന്റെ മകന്‍ അലി അക്ബര്‍ ആണ് മരിച്ചത്. മൃതദേഹം പുറത്തെത്തിച്ചു. കിണര്‍ പണിക്കിടെയാണ് മണ്ണിടിഞ്ഞ് അപകടമുണ്ടായത്. കിണറ്റില്‍ കുടുങ്ങിയ ഒരാളെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. കോട്ടയ്ക്കല്‍ കൊഴൂര്‍ ചീരംകുഴിയില്‍ അലിയുടെ മകന്‍ അഹദിനെയാണ് നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ രക്ഷപ്പെടുത്തിയത്. 25 അടിയോളം താഴ്ചയുള്ള കിണറില്‍ ജോലി എടുക്കുന്നതിനിടെ രാവിലെ ഒമ്പതരയോട് കൂടിയാണ് അപകടം സംഭവിച്ചത്. ചങ്കുവെട്ടിക്കടുത്ത് കുര്‍ബാനിയ്ക്ക് സമീപം നിര്‍മ്മാണം നടക്കുന്ന വീടിന്റെ കിണറ്റില്‍ നിന്നും മണ്ണെടുക്കുന്നതിനിടെയാണ് സംഭവം. മലപ്പുറത്ത് നിന്നുള്ള അഗ്‌നി രക്ഷസേനയും നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മണ്ണ് നീക്കുന്നതിനിടെ വീണ്ടും ഇടിയുന്നത് രക്ഷപ്രവര്‍ത്തനത്...
Accident

കിണര്‍ കുഴിക്കുന്നതിനിടെ മണ്ണിടിഞ്ഞു ; 2 തൊഴിലാളികള്‍ കിണറ്റില്‍ അകപ്പെട്ടു

കോട്ടക്കല്‍ : ചങ്കുവെട്ടിക്കടുത്ത് കുര്‍ബാനിയില്‍ കിണറ്റില്‍ മണ്ണിടിഞ്ഞു വീണ് രണ്ടു തൊഴിലാളികള്‍ കിണറ്റില്‍ അകപ്പെട്ടു. . എടരിക്കോട് പൊട്ടിപ്പാറ ചെവിടി കുന്നന്‍ കുഞ്ഞി മുഹമ്മദിന്റെ മകന്‍ അലി അക്ബര്‍, കോട്ടയ്ക്കല്‍ കൊഴൂര്‍ ചീരംകുഴിയില്‍ അലിയുടെ മകന്‍ അഹദ് എന്നിവരാണ് കിണറ്റില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. കുര്‍ബാനയ്ക്ക് സമീപം നിര്‍മ്മാണം നടക്കുന്ന വീടിന്റെ കിണറ്റില്‍ നിന്നും മണ്ണെടുക്കുന്നതിനിടെയാണ് സംഭവം. മലപ്പുറം, തിരൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നി രക്ഷാ സേനയും കോട്ടക്കല്‍ പൊലീസുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. 25 കോല്‍ത്താഴ്ചയുള്ള കിണറില്‍ ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടം സംഭവിച്ചത്. ...
error: Content is protected !!