ജില്ലാ പബ്ലിക് ഹെല്‍ത്ത് ലാബിന് പുതിയ കെട്ടിടം: നടപടി ത്വരിതപ്പെടുത്തണം- ജില്ലാ വികസന സമിതി
മലപ്പുറം ജില്ലാ പബ്ലിക് ഹെല്‍ത്ത് ലാബിന് പുതിയ കെട്ടിടം സ്ഥാപിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യം. മലപ്പുറം കോട്ടപ്പടിയില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ (ഡി.ഡി.ഇ) ഓഫീസിനു സമീപത്തെ 20 സെന്റ് സ്ഥലം ലാബിനായി ഉപയോഗപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു. പി. ഉബൈദുല്ല എം.എല്‍.എയാണ് ഈ ആവശ്യം ഉന്നയിച്ചത്. പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി ദേശീയ ആരോഗ്യ ദൗത്യത്തിന് 1.25 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ബാക്കി വരുന്ന തുക എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിക്കാന്‍ തയ്യാറാണെന്നും എം.എല്‍.എ പറഞ്ഞു. നിര്‍ദ്ദിഷ്ട സ്ഥലം സന്ദര്‍ശിച്ച് ലാബ് കെട്ടിടം നിര്‍മിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കാന്‍ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പു മേധാവികള്‍ക്ക് ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാ...