Tag: Dmo malappuram

കല്പകഞ്ചേരിയിൽ 28 കുട്ടികൾക്ക് മീസല്‍സ് രോഗബാധ
Health,

കല്പകഞ്ചേരിയിൽ 28 കുട്ടികൾക്ക് മീസല്‍സ് രോഗബാധ

മീസല്‍സ് രോഗബാധ:പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുതിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജില്ലയില്‍ കല്‍പകഞ്ചേരി പ്രദേശത്ത് 28 കുട്ടികള്‍ക്ക് മീസല്‍സ് രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുതിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു. ഈ കുട്ടികളില്‍ 25 പേരും മീസല്‍സ് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവരാണ്. വാക്‌സിന്‍ എടുത്ത മൂന്ന് കുട്ടികള്‍ക്ക് രോഗബാധ ഉണ്ടായെങ്കിലും വളരെ നിസാരമായ ലക്ഷണങ്ങളണ് ഉണ്ടായത്. ഇത് പ്രതിരോധകുത്തിവെപ്പുകളുടെ പ്രാധാന്യമാണ് സൂചിപ്പിക്കുന്നതെന്നും പ്രതിരോധകുത്തിവെപ്പുകള്‍ കൊണ്ട് തടയാവുന്ന രോഗങ്ങള്‍ ജില്ലയില്‍ വീണ്ടും വര്‍ധിച്ചുവരുന്നത് ആശങ്ക ഉണ്ടാക്കുന്ന കാര്യമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.കുട്ടികളുടെ പ്രതിരോധകുത്തിവെപ്പുകളില്‍ വളരെ പിന്നിലായിരുന്ന ജില്ല തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജന...
Local news

ചെറുമുക്കിൽ നാട്ടുകാര്യം കൂട്ടായ്മയുടെ നേതൃത്വത്തിൽ ഫുഡ് ആൻഡ് സേഫ്റ്റി ക്യാമ്പ് നടത്തി

ചെറുമുക്ക് : ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മയുടെ നേതൃത്വത്തിൽ ചെറുമുക്ക് യൂത്ത് ഡിഫൻസ് ക്ലബ്ബിന്റെയും തിരൂരങ്ങാടി ഐസിഡിഎസിന്റെയും സഹകരണത്തോടെ ചെറുമുക്ക് ജീലാനിനഗറിൽ ഫുഡ് ആൻഡ് സേഫ്റ്റി ക്യാമ്പ് ഡി എം ഒ ഡോ.ആർ.രേണുക ഉദ്ഘാടനം ചെയ്തു. ഭക്ഷണ സാധനങൾ വാങ്ങി സൂക്ഷിക്കുന്നതിലുംപാകം ചെയ്യുന്നതിലുമുള്ള ആശ്രദ്ധകൊണ്ടും,ക്രമം തെറ്റിയുള്ള ആഹാര രീതി കാരണവും ,ഫാസ്റ്റ്‌ഫൂഡ് അമിതമായി ഭക്ഷികുന്നത്മൂലവുമെല്ലാം മനുഷ്യർ നിത്യരോഗിയായി മാറ്റുന്നുവെന്നുംജനങ്ങളെ ബോധ്യവൽക്കരണം നടത്തുന്നതിലൂടെ അവരുടെജീവിതശൈലി മാറ്റാനും, മാറരോഗതിൽ നിന്നും ജനങ്ങളെ രക്ഷപെടുത്താനുമെല്ലാംഇത്പോലെയുള്ള ക്യാമ്പുകൾ വലിയമുതൽക്കൂട്ടായി ഉപകരിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫിസർ പറഞ്ഞു. ചടങ്ങിൽ കൂട്ടായ്മ പ്രസിഡന്റ് കാമ്പ്ര ഹനീഫ ഹാജി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഒള്ളക്കൻ സുഹറ ശിഹാബ്, ( തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ), മദാരി അബ്ദുറഹ്മാൻ കുട്ടി ...
Malappuram

പ്രതിസന്ധി ഘട്ടങ്ങളിൽ ജില്ലയുടെ ആരോഗ്യ രംഗത്തെ കരുത്തായിരുന്ന ഡിഎംഒ ഡോ.സക്കീനക്ക് സ്ഥലം മാറ്റം

തിരൂരങ്ങാടി- പ്രതിസന്ധിഘട്ടങ്ങളിലെല്ലാം നാടിനു കരുത്തായിനിന്ന മലപ്പുറത്തിന്റെ പ്രിയപ്പെട്ട ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.കെ.സക്കീനയ്ക്കു സ്ഥലംമാറ്റം. വയനാട് ജില്ലയിലേക്കാണു സ്ഥലം മാറിപ്പോകുന്നത്. വയനാട് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ആർ.രേണുക പകരം ഇവിടെ ചാർജെടുക്കും. ജില്ലാ മെഡിക്കൽ ഓഫിസറായി ചാർജെടുത്ത 2017 മുതൽ ആരോഗ്യരംഗത്ത് മികച്ച പ്രവർത്തനങ്ങളാണ് ഡോ. കെ.സക്കീനയുടെ നേതൃത്വത്തിൽ ജില്ലയിൽ നടപ്പാക്കിയത്. ചാർജെടുക്കുന്ന സമയത്ത് കുട്ടികളുടെ വാക്സിനേഷൻ (67% ശതമാനം മാത്രം) വിഷയത്തിൽ ഏറെ പിന്നിലായിരുന്നു ജില്ല. സ്കൂളുകളുടെ കൂടി സഹകരണത്തോടെ നടപ്പാക്കിയ വാക്സിനേഷൻ ഡ്രൈവിലൂടെ ജില്ല വളരെപ്പെട്ടെന്നു തന്നെ മുന്നിലേക്കെത്തി. ഇപ്പോൾ ജില്ലയിൽ 90 ശതമാനത്തിനു മുകളിലാണ് കുട്ടികളിലെ വാക്സിനേഷൻ നിരക്ക്. നിപ്പ, പ്രളയം, വിമാനദുരന്തം ഉൾപ്പെടെ തുടരെത്തുടരെയുണ്ടായ പ്രതിസന്ധികളെയെല്ലാം അതിജീവിക്കാൻ ജില്ലയ്ക്കു കരുത്താ...
Health,

വിദ്യാലയങ്ങളും കലാലയങ്ങളും മതവിദ്യാഭ്യാസ സ്ഥാപനങ്ങളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

വിദ്യാലയങ്ങളും കലാലയങ്ങളും തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സുരക്ഷാമാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. നിലവില്‍ ജില്ലയിലെ കോവിഡ് രോഗികളാകുന്നവരുടെ എണ്ണം കുറയുന്നുണ്ടെങ്കിലും സ്‌കൂളുകളും കോളജുകളും തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ കുട്ടികള്‍ കൂടുതല്‍ അടുത്ത് ഇടപഴകുന്നത് മൂലം കോവിഡ് വ്യാപിക്കാന്‍ സാധ്യതയേറെയാണ്. കുട്ടികള്‍ക്ക് കോവിഡ് രോഗം വന്നാല്‍ ആ ക്ലാസ് നിര്‍ത്തിവെക്കുകയും കൂടുതല്‍ കുട്ടികള്‍ക്ക് വന്നാല്‍ സമ്പര്‍ക്കത്തില്‍ വന്ന കുട്ടികള്‍ മുഴുവന്‍ ക്വാറന്റൈനില്‍ (സമ്പര്‍ക്ക വിലക്ക്) പോകുകയും സ്‌കൂള്‍ വീണ്ടും അടച്ചിടേണ്ടി വരികയും ചെയ്യും. ഈ അവസഥ വരാതിരിക്കാന്‍ എല്ലാ വിദ്യാര്‍ത്ഥികളും കോവിഡ് സുരക്ഷാ...
error: Content is protected !!