Tuesday, October 14

Tag: Dr k t jaleel mla

കെ ടി ജലീലിനെതിരെ വീണ്ടും ആരോപണം; പെൻഷൻ ലഭിക്കാൻ രേഖ തിരുത്തലിന് പുറമെ ഇരട്ട ശമ്പള ആരോപണവും
Politics

കെ ടി ജലീലിനെതിരെ വീണ്ടും ആരോപണം; പെൻഷൻ ലഭിക്കാൻ രേഖ തിരുത്തലിന് പുറമെ ഇരട്ട ശമ്പള ആരോപണവും

തിരൂരങ്ങാടി: മുന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും തവനൂര്‍ എം.എല്‍.എയുമായ ഡോ.കെ.ടി. ജലീലിനെതിരെ പുതിയ സാമ്പത്തിക ക്രമക്കേട് ആരോപണവുമായി യൂത്ത്‌ലീഗ്. എം.എല്‍.എയായിരിക്കെ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ നിന്നും അധ്യപക ശമ്പളവും കൈപറ്റിയതായി ആണ് ആരോപണം. തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖ് നല്‍കിയ വിവരാവകാശ അപേക്ഷക്ക് നല്‍കിയ മറുപടിയിലാണ് 2006 മെയ് മാസത്തെ ശമ്പളം കോളേജില്‍ നിന്നും കൈപറ്റിയതായി രേഖയുള്ളത്. ഇതോടെ ലഭ്യമായ രേഖകള്‍ പ്രകാരം ജലീല്‍ 2006 മെയ് മാസത്തില്‍ ഒരേസമയം എം.എല്‍.എ ശമ്പളവും പി.എസ്.എം.ഒ കോളേജിലെ അധ്യാപക ശമ്പളവും കൈപ്പറ്റിയതായി തെളിയുകയാണ്.ഡോ. ജലീല്‍ 2006 മെയ് 24-ന് കേരള നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നത്. എന്നാല്‍ അതിന് ശേഷമുള്ള മെയ് 31 വരെയുള്ള അധ്യാപക ശമ്പളം അദ്ദേഹം സ്വീകരിച്ചതായി രേഖകള്‍ സൂചിപ്പിക്കുന്നു. ഇതിലൂടെ നിയമസഭാ അംഗമായതിനു ശേഷവും ഒ...
Other

ഓറിയന്റൽ സ്കൂൾ ടീച്ചേഴ്സ് സംസ്ഥാന പ്രതിനിധി സമ്മേളനം കെ.ടി.ജലീൽ എം എൽ എ ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി : സംസ്ഥാനത്തെ സംസ്കൃതം, അറബി ഓറിയന്റൽ സ്കൂൾ ടീച്ചേഴ്സ് പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനം കെ.ടി.ജലീൽ എം.എൽ.എ നിർവഹിച്ചു. കേരളത്തിലെ 41 ഓറിയന്റൽ സ്കൂളുകളുടെ തനിമ നിലനിർത്തണമെണ് സംയുക്ത യോഗം അഭിപ്രായപ്പെട്ടു. തിരൂരങ്ങാടി മുസ്ലിം ഓർഫനേജ് കമ്മിറ്റി ജനറൽ സെക്രട്ടറി എം.കെ. ബാവ ആധ്യക്ഷനായിരുന്നു. യോഗത്തിൽ തിരൂരങ്ങാടി മുനിസിപ്പാലിറ്റി വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, എം.പി.അബ്ദുസ്സലാം മാസ്റ്റർ, എൽ.കുഞ്ഞഹമ്മദ്, ഒ.ഷൗക്കത്തലി, ടി.അബ്ദുറഷീദ്,മുനീർ താനാളൂർ, നസീർ ചെറുവാടി,രാഹുൽ . ഒ.എസ്,റഷീദ് ഉഗ്രപുരം, സുബൈർ പീടിയേക്കൽ, കെ.വി. ഇസ്മായീൽ, സാബിർ ചെമ്മാട്, അബ്ദുൽ കബീർ എന്നിവർ സംസാരിച്ചു....
error: Content is protected !!