മലപ്പുറത്ത് അധ്യാപികയുടെ വസ്ത്ര ധാരണം കാരണം വിദ്യാര്‍ത്ഥികള്‍ ശരിയായി യൂണിഫോം ധരിക്കുന്നില്ല ; സ്‌കൂളിലെ വസ്ത്രധാരണ തര്‍ക്കത്തിന് പരിഹാരം കണ്ട് മനുഷ്യാവകാശ കമ്മീഷന്‍
മലപ്പുറം: അധ്യാപികയുടെ വസ്ത്രധാരണ രീതി പ്രധാനാധ്യാപിക ചോദ്യം ചെയ്തതിനെ തുടര്‍ന്ന് സ്‌കൂളിലുണ്ടായ വിവാദങ്ങള്‍ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് രമ്യമായി പരിഹരിച്ചു.കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ.ബൈജു നാഥിന്റെ ഇടപെടലിനെ തുടര്‍ന്നാണ് വിവാദങ്ങള്‍ക്കും പരാതികള്‍ക്കും വെടിനിര്‍ത്തലുണ്ടായത്.
എടപ്പറ്റ സി കെ എച്ച് എം ജി എച്ച് എസ് സ്‌കൂളിലാണ് പരാതിക്ക് ഇടയാക്കിയ സംഭവമുണ്ടായത്. അധ്യാപിക ലെഗിന്‍സ് ധരിക്കുന്നതു കാരണം കുട്ടികള്‍ ശരിയായി യൂണിഫോം ധരിക്കുന്നില്ലെന്ന് പ്രധാനാധ്യാപിക പറഞ്ഞതാണ് പരാതിക്ക് കാരണമായത്. അധ്യാപകര്‍ക്ക് അവരുടെ സൗകര്യാനുസരണം വസ്ത്രം ധരിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് അധ്യാപിക കമ്മീഷനില്‍ സമര്‍പ്പിച്ച പരാതിയില്‍ പറഞ്ഞു.
മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറോട് പരാതിയില്‍ പരിഹാരം കാണാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.തുടര്‍ന്ന് ഉപഡയറക്ടര്‍ (ഡി ഡ...