എൽഎസ്എസ് പരീക്ഷക്ക് വന്നവർക്ക് ചോറും ചിക്കൻ കറിയും വിളമ്പി, ഭക്ഷ്യ വിഷബാധയേറ്റ് അധ്യാപികയും കുട്ടികളും ചികിത്സയിൽ
വേങ്ങര: അച്ചനമ്പലത്ത് എൽ. എസ്. എസ്. പരീക്ഷ എഴുതാൻ വന്ന വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് നിരവധി വിദ്യാർത്ഥികളും അദ്ധ്യാപികയും ചികിൽസ തേടി.കണ്ണമംഗലം പഞ്ചായത്തിലെ എൽ.എസ്. എസ് പരീക്ഷ സെന്ററായ അച്ചനമ്പലം ജി.എം.യു.പി. സ്കൂളിലാണ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷ ബാധയേറ്റതായി സംശയിക്കുന്നത്. സ്കൂളിൽ ഉണ്ടാക്കിയ ഉച്ചഭക്ഷണം കഴിച്ചവർക്കാണ് ചർദ്ധിയും തളർച്ചയുമുണ്ടായത്. 9 സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ ഇവിടെ പരീക്ഷ എഴുതാൻ എത്തിയിരുന്നു. 200 കുട്ടികളിൽ 195 പേരാണ് പരീക്ഷ എഴുതിയത്. പരീക്ഷ എഴുതാനെത്തിയ കുട്ടികൾക്ക് അച്ഛനമ്പലം സ്കൂൾ പി ടി എ യുടെ നേതൃത്വത്തിൽ ഉച്ചയ്ക്ക് ചോറും ചിക്കൻ കറിയും തൈരും നൽകിയിരുന്നു. മറ്റു സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ ഉള്ളതിനാൽ പി ടി എ യുടെ നേതൃത്വത്തിൽ സ്പെഷ്യലായി ചോറിനൊപ്പം ചിക്കൻ കറി നൽകിയതയിരുന്നു.
ഉച്ചക്ക് 2 മണിക്ക് ശേഷമാണ് കുട്ടികൾക്ക് ചർദ്ധിയും തലവേദനയും അ...