Tag: Edappal over bridge

Local news

മേൽപാലത്തിലൂടെ വാഹനങ്ങൾ ഓടിത്തുടങ്ങി, ഉടനെ തീപിടിത്തം

എടപ്പാൾ: മേൽപ്പാലത്തിലൂടെ വാഹനങ്ങളോടിത്തുടങ്ങി രണ്ടുമണിക്കൂറിനകം പാലത്തിനു മുകളിൽവെച്ച് വാനിന് തീപിടിച്ചു. ചക്രത്തിന് തീപിടിച്ചതിനെത്തുടർന്നുണ്ടായ പുകപടലം ജനങ്ങളെ പരിഭ്രാന്തരാക്കി. ഉദ്ഘാടനം കഴിഞ്ഞ് 12 മണിയോടെയാണ് പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിട്ടത്. മേൽപാലത്തിൽ വാനിന്റെ ചക്രം കത്തി പുക ഉയർന്നപ്പോൾ രണ്ടരയോടെയാണ് കോഴിക്കോട് ഭാഗത്തേക്കു വരികയായിരുന്ന വാനിന് തീപിടിച്ചത്. യാത്രക്കാർ ഇറങ്ങിയോടിയതിനാൽ ആർക്കും പരിക്കേറ്റില്ല. അപ്പോഴേക്കും ഓടിക്കൂടിയ നാട്ടുകാരും ഡ്രൈവറും ചേർന്ന് തീയണച്ച് വാഹനം മാറ്റിയിട്ടു. വാഹനങ്ങൾക്ക് പരസ്‌പരം കാണാനാകാത്തവിധം ആകാശത്തേക്ക് പുകയുയർന്നിരുന്നു. ...
Malappuram

വികസന കാര്യത്തിൽ ജില്ലയ്ക്ക് കാര്യമായ പരിഗണന നൽകും: മന്ത്രി പി.എ മുഹമ്മദ് റിയാസ്

എടപ്പാൾ മേൽപ്പാലം നാടിന് സമർപ്പിച്ചു വികസന കാര്യത്തിൽ മലപ്പുറം ജില്ലയ്ക്ക് സർക്കാർ കാര്യമായ പരിഗണന നൽകുമെന്ന് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് . ജില്ലയുടെ ന്യായമായ വികസന പദ്ധതികൾ മുന്നോട്ടു വെച്ചവർക്കൊപ്പം സർക്കാറും മുന്നോട്ടു പോകുമെന്ന് മന്ത്രി പറഞ്ഞു.കിഫ് ബിയിൽ നിന്ന് അനുവദിച്ച 13.5 കോടി രൂപ ചെലവഴിച്ച് യാഥാർത്ഥ്യമാക്കിയഎടപ്പാൾ ഫ്ലൈ ഓവിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ ദേശീയ പാത വികസനത്തിനായുള്ള സ്ഥലം ഏറ്റെടുക്കലിന് ജില്ലയിൽ 3600 കോടി രൂപയാണ് സർക്കാർ ചെലവഴിക്കുന്നത്. ഇക്കാര്യത്തിൽ സഹകരിക്കുന്ന വർക്കെല്ലാം മാന്യമായ നഷ്ടപരിഹാരം നൽകും . മറ്റ് സംസ്ഥാനങ്ങളിൽ ദേശീയ പാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്നതിന് കേന്ദ്ര സർക്കാറാണ് ഫണ്ട് നൽകുന്നതെങ്കിൽ കേരളത്തിൽ സ്ഥലമേറ്റെടുക്കലിനായി 25 ശതമാനം ഫണ്ടും സംസ്ഥാന സർക്കാറാണ് നൽകുന്നതെ ന്ന് മന്ത്രി പറഞ്ഞു. ...
Malappuram

എടപ്പാള്‍ മേല്‍പ്പാലം ജനുവരി എട്ടിന് നാടിന് സമര്‍പ്പിക്കും

എടപ്പാൾ : പുതുവത്സര സമ്മാനമായി എടപ്പാള്‍ മേല്‍പ്പാലം 2022 ജനുവരി എട്ടിന് രാവിലെ 10ന്  പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിക്കും. ഡോ കെ.ടി ജലീല്‍ എം.എല്‍.എ അധ്യക്ഷനാകും. ജില്ലയില്‍ ടൗണിന് കുറുകെയും റോഡിന് സമാന്തരവുമായി നിര്‍മിക്കുന്ന ആദ്യ മേല്‍പ്പാലമാണ്  എടപ്പാള്‍ പാലം.  കിഫ്ബി യില്‍ നിന്ന് 13.68  കോടി ചെലവഴിച്ചാണ് എടപ്പാള്‍ ജംങ്ഷനില്‍ കോഴിക്കോട്- തൃശൂര്‍ റോഡിനുമുകളിലൂടെയുള്ള മേല്‍പ്പാലം ഒരുക്കിയിരിക്കുന്നത്. പൂര്‍ണമായും സര്‍ക്കാര്‍ സ്ഥലത്തുകൂടിയാണ് പാലം പദ്ധതി കടന്നുപോകുന്നത്. തൃശൂര്‍ -കുറ്റിപ്പുറം പാതയില്‍ ഏറ്റവുമധികം ഗതാഗതക്കുരുക്ക് നേരിടുന്ന ജംങ്ഷനാണ് എടപ്പാള്‍. നാല് റോഡുകള്‍ സംഗമിക്കുന്ന ജംങ്ഷനില്‍ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമെന്ന നിലക്കാണ്  മേല്‍പ്പാലം നിര്‍മിച്ചിരിക്കുന്നത്. ...
error: Content is protected !!