Sunday, July 27

Tag: Education news

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ എം.ബി.എ 2025 ഫുള്‍ ടൈം/പാര്‍ട്ട് ടൈം പ്രവേശനം
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ എം.ബി.എ 2025 ഫുള്‍ ടൈം/പാര്‍ട്ട് ടൈം പ്രവേശനം

തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാല കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസ് പഠനവകുപ്പ്, സര്‍വകലാശാല സ്വാശ്രയ സെന്ററുകള്‍ (ഫുള്‍ ടൈം/പാര്‍ട്ട് ടൈം), സ്വാശ്രയ കോളേജുകള്‍ എന്നിവയില്‍ 2025 വര്‍ഷത്തെ എം.ബി.എ. പ്രവേശനത്തിന്, KMAT-2025/CMAT -2025/CAT-2024 യോഗ്യത നേടിയവര്‍ക്ക്, ജൂലൈ 25-ന് വൈകുന്നേരം 4 മണി വരെ ലേറ്റ് ഫീസോടുകൂടി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ജനറല്‍ വിഭാഗത്തിന് 1300/- രൂപയും എസ്.സി./എസ്.ടി. വിഭാഗത്തിന് 660/- രൂപയുമാണ് ഫീസ്. കോളേജുകള്‍, സീറ്റ്, മറ്റ് വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റിലെ (admission.uoc.ac.in) MBA 2025 Prospectus കാണുക. ഫോണ്‍ : 0494 2407016, 017, 2660 600...
university

ബിരുദ പ്രവേശനം 2025: മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാലയുടെ 2025 - 26 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ജൂലൈ 17-ന് വൈകീട്ട് മൂന്ന് മണിക്കുള്ളിൽ മാൻഡേറ്ററി ഫീസടച്ച് കോളേജിൽ ഹാജരായി സ്ഥിരപ്രവേശനം നേടേണ്ടതാണ്. അല്ലാത്ത പക്ഷം ലഭിച്ച അലോട്ട്മെന്റ് നഷ്ടമാകും. ഒന്ന്, രണ്ട് അലോട്ട്മെന്റ് ലഭിച്ച് മാൻഡേറ്ററി ഫീസടച്ചവർ വീണ്ടും അടയ്ക്കേണ്ടതില്ല. പ്രവേശനത്തിന് ഹാജരാകുന്നതിന് മുൻപ് കോളേജുമായി ബന്ധപ്പെടേണ്ടതും പ്രവേശനത്തിനായി അവർ നിർദേശിക്കുന്ന സമയക്രമം പാലിക്കേണ്ടതുമാണ്. രണ്ടാം അലോട്ട്മെന്റില്‍ പ്രവേശനം നേടിയ വിദ്യാർഥികള്‍ക്ക് മൂന്നാം അലോട്ട്മെന്റില്‍ ഹയര്‍ ഓപ്ഷനിലേക്ക് അലോട്ട്മെന്റ് ലഭിച്ചിട്ടുണ്ടെങ്കില്‍ രണ്ടാം അലോട്ട്മെന്റില്‍ പ്രവേശനം നേടിയ കോളേജില്‍നിന്നും നിര്‍ബന്ധമായും വിടുതല്‍ വാങ്ങേണ്ടതും മൂന്നാം അലോട്ട്മെന്റില്‍ ലഭിച്ച കോളേജില്‍ പ്രവേശനം നേടേണ്ടതു...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ബി.എഡ്. പ്രവേശനം: രജിസ്‌ട്രേഷൻ തുടങ്ങി

തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാലയുടെ 2025 - 2026 അധ്യയന വർഷത്തെ ബി.എഡ്., ബി.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ (കോമേഴ്‌സ് വിഷയം ഒഴികെ) പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ജൂൺ 16 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫീസ് : എസ്.സി. / എസ്.ടി. - 240/- രൂപ, മറ്റുള്ളവർ - 760/- രൂപ. അപേക്ഷ സമര്‍പ്പിച്ചതിനുശേഷം നിര്‍ബന്ധമായും പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. പ്രിന്റൗട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂർണമാകൂ. സ്പോര്‍ട്സ് ക്വാട്ട വിഭാഗത്തി ലുള്ള വിദ്യാർഥികളുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് തിരുവനന്തപുരത്തുള്ള കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലാണ്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിനായി സ്പോര്‍ട്സ് ക്വാട്ടയിലേക്ക് അപേക്ഷിക്കുന്നവര്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ 2025 ബി.എഡ്. ഓണ്‍ലൈന്‍ അപേക്ഷാ പ്രിന്റ്ഔട്ട്, യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, സ്പോര്‍ട്സ് പ്രാവീണ്യം തെളിയിക്കുന്നതിനുള്...
error: Content is protected !!