Tag: Education project

പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് വെട്ടിച്ചുരുക്കുന്നു; ഇനി 9,10 ക്ലാസുകളില്‍മാത്രം, വ്യാപകപ്രതിഷേധം
Other

പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് വെട്ടിച്ചുരുക്കുന്നു; ഇനി 9,10 ക്ലാസുകളില്‍മാത്രം, വ്യാപകപ്രതിഷേധം

മറ്റ് പിന്നാക്കവിഭാഗങ്ങളിലെ (ഒ.ബി.സി.) ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഏർപ്പെടുത്തിയിരുന്ന ന്യൂനപക്ഷ പ്രീമെട്രിക് സ്കോളർഷിപ്പ് വെട്ടിച്ചുരുക്കിയ സാമൂഹികനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ നടപടിയിൽ വ്യാപകപ്രതിഷേധം. സ്കോളർഷിപ്പ് നിർത്തലാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എം.എസ്.എഫ്. രംഗത്തെത്തി. സ്കോളർഷിപ്പ് പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തെ കോൺഗ്രസ് എം.പി. ശശി തരൂർ ഉൾപ്പെടെയുള്ളവർ പിന്തുണച്ചു. മുസ്ലിം, ക്രിസ്ത്യൻ, ജൈനർ, ബുദ്ധർ, സിഖ്, പാഴ്സി എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ട ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ രണ്ടരലക്ഷത്തിൽത്താഴെ വരുമാനപരിധിയുള്ള വിദ്യാർഥികളെയാണ് കാലങ്ങളായി സ്കോളർഷിപ്പിന് പരിഗണിച്ചിരുന്നത്. പ്രതിവർഷം 1500 രൂപയായിരുന്നു സ്കോളർഷിപ്പ് തുക. 50 ശതമാനം തുക കേന്ദ്രവും 50 ശതമാനം തുക സംസ്ഥാനങ്ങളുമാണ് നൽകിയിരുന്നത്. എന്നാൽ, സ്കോളർഷിപ്പ് ഒമ്പത്, പത്ത് ...
Malappuram

വിദ്യാഭ്യാസം മാനവിക മൂല്യങ്ങളെ ഉത്തേജിപ്പിക്കുന്നതാകണം: അബ്ദുസമദ് സമദാനി എം.പി

കൊണ്ടോട്ടി: വിദ്യാര്‍ത്ഥികള്‍ മാനുഷിക മൂല്യങ്ങളുടെ കാവലാളാകാന്‍ ശ്രമിക്കണമെന്ന് ഡോ.അബ്ദുസമദ് സമദാനി എം.പി. എന്‍.ടി.എസ്.ഇ പരീക്ഷ  പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ ടാലന്റ് സെര്‍ച്ച് പരിക്ഷക്ക് വളരെ കുറഞ്ഞ പ്രാതിനിധ്യമാണ് ജില്ലയില്‍ നിന്നുണ്ടാകുന്നത്.  ഉയര്‍ന്ന സ്റ്റോളര്‍ഷിപ്പ് ലഭിക്കുന്ന ഇത്തരം പരീക്ഷകള്‍ക്ക് കുട്ടികളെ സജ്ജമാക്കാന്‍ ടി.വി ഇബ്രാഹിം എം.എല്‍.എ. മുന്‍കൈയെടുത്ത് നടപ്പാക്കുന്ന പദ്ധതി ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ രണ്ടിന് മണ്ഡലത്തിലെ വിവിധ സ്‌കൂളുകളിലായി പരീക്ഷ എഴുതിയ 1080 വിദ്യാര്‍ത്ഥികളില്‍ നിന്നും 500 കുട്ടികളെ തെരഞ്ഞെടുത്താണ് പരിശീലനം നല്‍കിയത്. ഇതില്‍ നിന്നും പരീക്ഷ , അഭിമുഖം എന്നിവയിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികളെ വിവിധ മത്സര പരീക്ഷകള്‍ക്ക് സജ്ജമാക്കുന്ന പദ്ധതിയാണ് അക്ഷരശ്രീ സമഗ്ര വിദ്യാഭ്യാസ പദ്ധതി.ടി.വി ഇബ്രാഹിം എം.എല്‍.എ. അധ്...
error: Content is protected !!