Tag: Eid fest

ത്യാഗസ്മരണകളുമായി ഇന്നു ബലിപെരുന്നാള്‍ ആഘോഷം
Kerala

ത്യാഗസ്മരണകളുമായി ഇന്നു ബലിപെരുന്നാള്‍ ആഘോഷം

കോഴിക്കോട് : ത്യാഗസ്മരണകളുമായി മുസ്ലിം സമൂഹം ഇന്നു ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. ആത്മസമര്‍പ്പണത്തിന്റെയും സഹനത്തിന്റെയും സന്ദേശമായ ബലിപെരുന്നാളില്‍ തക്ബീറുകള്‍ ചൊല്ലി വിശ്വാസികള്‍ പ്രാര്‍ഥനകളില്‍ സജീവമാകും. പെരുന്നാള്‍ നമസ്‌കാരാനന്തരം വിശ്വാസികള്‍ കൂട്ടായും ഒറ്റയ്ക്കും ബലികര്‍മങ്ങളില്‍ ഏര്‍പ്പെടും. സംസ്ഥാനത്തെ വിവിധ പള്ളികളില്‍ തിങ്കളാഴ്ച രാവിലെ പ്രത്യേക പ്രാര്‍ഥനകള്‍ നടന്നു. ദൈവത്തിന്റെ ആജ്ഞയനുസരിച്ചു സ്വന്തം മകനെപ്പോലും ബലി നല്‍കാന്‍ മടിക്കാതിരുന്ന ഇബ്രാഹിം പ്രവാചകന്റെയും പത്‌നി ഹാജറയുടെയും ആത്മസമര്‍പ്പണം ഓര്‍മിപ്പിച്ചുകൊണ്ടാണു ഹിജ്‌റ മാസം ദുല്‍ഹജ് 10നു ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. ആത്മസമര്‍പ്പണത്തിന്റെയും സഹനത്തിന്റെയും സന്ദേശമായ ബലിപെരുന്നാളില്‍ തക്ബീറുകള്‍ ചൊല്ലി വിശ്വാസികള്‍ പ്രാര്‍ഥനകളില്‍ സജീവമാകും. പെരുന്നാള്‍ നമസ്‌കാരാനന്തരം വിശ്വാസികള്‍ കൂട്ടായും ഒറ്റയ്ക്കും ബലികര്‍മങ്ങളില്...
Local news

ഈദ് ആഘോഷം മൊഞ്ചാക്കി ഇരുമ്പുചോല എ യു പി സ്കൂൾ

എ ആർ നഗർ: ബലിപെരുന്നാളിൻ്റെ സന്ദേശം ആശംസകാർഡിലൂടെ കൈമാറിയും മെഹന്തി മത്സരം സംഘടിപ്പിച്ചും ഇരുമ്പുചോല എ യു പി സ്കൂളിൽ ഈദാഘോഷം കുട്ടികൾ മൊഞ്ചാക്കി. ആശംസകാർഡ് നിർമ്മാണ മത്സരവും മൈലാഞ്ചി മൊഞ്ചിൽ മെഹന്തി മത്സരവും, അമ്മയും കുഞ്ഞും മൈലാഞ്ചിയിടൽ മത്സരവും ആഘോഷം കെങ്കേമമാക്കി. പി.ടി.എ യുടെ നേതൃത്വത്തിൽ സുഭിക്ഷമായ ഭക്ഷണവും ഒരുക്കിയിരുന്നു.പെരുന്നാൾ ആഘോഷം പിടിഎ പ്രസിഡൻ്റ് ചെമ്പകത്ത് അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഷാഹുൽ ഹമീദ് തറയിൽ അധ്യക്ഷനായി. പി. അബ്ദുൽ ലത്തീഫ്, ടി.പി അബ്ദുൽ ഹഖ്, ജി.സുഹ്റാബി, കെ.എം എ ഹമീദ്, പി.ടി.എ വൈസ് പ്രസിഡൻ്റുമാരായ അൻളൽകാവുങ്ങൽ, ഇസ്മായിൽ തെങ്ങിലാൻ, ഫൈസൽ കാവുങ്ങൽ, ബേബി, എന്നിവർ സംസാരിച്ചു.വിവിധ മത്സരങ്ങൾക്ക് പി.ഇ നൗഷാദ്, പി.ഇസ്മായിൽ, കെ. നൂർജഹാൻ, ഹൈഫ, എൻ.നജീമ ,എന്നിവർ നേതൃത്വം നൽകി....
error: Content is protected !!