എട്ടാം ക്ലാസ് തിങ്കളാഴ്ച മുതൽ തുടങ്ങും, പ്ലസ് വൺ 15 ന് തന്നെ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ എട്ടാം ക്ലാസ് വിദ്യാർഥികൾ തിങ്കളാഴ്ച മുതൽ സ്കൂളുകളിൽ പോകേണ്ടിവരും. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇതു സംബന്ധിച്ച് സർക്കാരിന് ശുപാർശ നൽകി. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.പി.എം. മുഹമ്മദ് ത്തനീഷാണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ എട്ടാം ക്ലാസുകാർ പതിനഞ്ചാം തീയതി മുതൽ സ്കൂളുകളിൽ പോകണം എന്നായിരുന്നു തീരുമാനം. എന്നാൽ, അധ്യായനം ആരംഭിച്ചശേഷം സ്കൂളുകളിലെ സാഹചര്യങ്ങൾ മെച്ചപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്നാണ് ഡയറക്ടർ എട്ടാം ക്ലാസുകളും തുറക്കണമെന്ന് ശുപാർശ നൽകിയത്.
വിദ്യാർഥികളുടെ പഠനനേട്ടവും അധ്യയന സാഹചര്യവും വിലയിരുത്താനായി നടത്തുന്ന നാഷണൽ അച്ചീവ്മെന്റ് സർവെ ഈ മാസം പന്ത്രണ്ടിന് നടക്കുന്ന സാഹചര്യത്തിലാണ് മുൻതീരുമാനം തിരുത്താൻ വിദ്യാഭ്യാസ ഡയറക്ടർ ശുപാർശ നൽകിയതെന്നാണ് അറിയുന്നത്. 3, 5, 8 ക്ലാസ്സുകൾ കേന്ദ്രീകരിച്ചുകൊണ്ടാണ് മന്ത്രാലയത്തിന്റെ സർവേ. ക്ലാസ്സുകൾ തുടങ്ങാൻ വൈക...